യൂത്ത് കോൺഗ്രസ് നാട്ടിക നിയോജകമണ്ഡലം സമ്മേളനം നടത്തി :
യൂത്ത് കോൺഗ്രസ് നാട്ടിക നിയോജകമണ്ഡലം സമ്മേളനം നടത്തി : യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം പൊതുസമ്മേളനം നടത്തി തൃപ്രയാർ പോളി ജംഗ്ഷനിൽ നിന്ന് യുവജന റാലിയോടെ തൃപ്രയാർ ബസ്റ്റാൻഡിൽ എത്തി. എം.എൽ.എ ശ്രീ മാത്യു കുഴൽനാടൻ ഉദ്ഘാടനം നിർവഹിച്ചു. നിയമസഭയ്ക്ക് അകത്തും പുറത്തും മുഖ്യമന്ത്രിയും പാർട്ടിയും നടത്തുന്ന അനീതിക്കെതിരെ ശമ്പ്ദിക്കുവാനാണ് തീരുമാനം. ലൈഫ് മിഷൻ കോഴക്കേസിൽ അടിയന്തിര പ്രമേയം അവതരിപ്പിക്കുമ്പോൾ ഇതിന് മുൻപ് അവതരിപ്പിച്ചത് അനിൽ അക്കരയാണ് അനിലിന്റെ സ്ഥിതി ആയിരിക്കും മാത്യു കുഴൽ നാടന് എന്ന് പറഞ്ഞവരോട് എനിക്ക് പറയുവാൻ ഉള്ളത് എല്ലാ കാലവും MLA യും മന്ത്രിയുമൊക്കെ ആയിരിക്കാമെന്ന് ഞാൻ ആർക്കും വാക്ക് കൊടുത്തിട്ടില്ല. മുഖ്യമന്ത്രി കുടുംബത്തിന് വേണ്ടി നടത്തുന്ന ഈ അഴിമതിക്കെതിരെ സംസാരിക്കുവാനും പ്രവർത്തിക്കുവാനും തന്നെയാണ് തീരുമാനം. മകൾക്ക് വേണ്ടിയും പണത്തിന് വേണ്ടിയും ആണ് മുഖ്യമന്ത്രി ഈ നെറികേടുകൾ നടത്തുന്നത്. പത്താം ക്ലാസ് പാസാകാത്ത സ്വപ്ന സുരേഷിന് ഒരു ലക്ഷത്തിൽ അധികം ശമ്പളത്തിൽ ജോലി നൽകിയപ്പോൾ പി എസ് യിൽ റാങ്കുള്ള ഉദ്യേഗാർത്ഥികൾ തിരുവനന്തപുരത്ത് റോട്ടിൽ മുട്ടിൽ ഇഴയുകയായിരുന്നു. യൂത്ത് കോൺഗ്രസ് കാർക്കെതിരെ പോലീസിനെ ഉപയോഗിച്ച് നടത്തുന്ന നരനായാട്ട് അവസാനിപ്പിച്ചില്ലങ്കിൽ സമരത്തിന്റെ പോർമുഖം തുറക്കുമെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടിൽ അധ്യക്ഷതവഹിച്ചു യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാനജനറൽ സെക്രട്ടറി ശ്രീ ശോഭാ സുബിൻ , യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് , ഓ. ജെ ജനീഷ് എന്നിവർ മുഖ്യാതിഥിയായി രുന്നു സംസ്ഥാനസെക്രട്ടറി അഡ്വ:ആബിദ് അലി , ജില്ലാ സെക്രട്ടറി അശ്വിൻ ആലപ്പുഴ, സന്ദീപ് പുത്തൂർ എന്നിവർ സംസാരിച്ചു ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് വി ആർ വിജയൻ ഡിസിസി സെക്രട്ടറി കെ ദിലീപ് കുമാർ , സി എം നൗഷാദ് ,കെ വി ദാസൻ, കെ.എസ്.യു. നിയോജക മണ്ഡലം പ്രസിഡണ്ട് സച്ചിൻ പ്രദീപ്, ഗ്രാമ പഞ്ചായത്ത് അംഗം അജ്മൽ ശരീഫ്, വൈശാഖ് വേണുഗോപാൽ, സഖീർപടുവിങ്ങൽ. ലയേഷ്മാങ്ങാട്ട് , യു . ആർ രാഗേഷ്, കിരൺ തോമസ്, ടിറ്റോ മാങ്ങൻ ,നൗഷാദ് ഇബ്രാഹിം എന്നിവർ നേതൃത്വം നൽകിയൂത്ത് കോൺഗ്രസ്
നിയോജകമണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടിൽ അധ്യക്ഷതവഹിച്ചു യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാനജനറൽ സെക്രട്ടറി ശ്രീ ശോഭാ സുബിൻ , യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് , ഓ. ജെ ജനീഷ് എന്നിവർ മുഖ്യാതിഥിയായി ഇരുന്നു സംസ്ഥാനസെക്രട്ടറി അഡ്വ:ആബിദ് അലി , ജില്ലാ സെക്രട്ടറി അശ്വിൻ ആലപ്പുഴ, സന്ദീപ് പുത്തൂർ എന്നിവർ സംസാരിച്ചു ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് വി ആർ വിജയൻ ഡിസിസി സെക്രട്ടറി കെ ദിലീപ് കുമാർ , സി എം നൗഷാദ് ,കെ വി ദാസൻ, കെ.എസ്.യു. നിയോജക മണ്ഡലം പ്രസിഡണ്ട് സച്ചിൻ പ്രദീപ്, ഗ്രാമ പഞ്ചായത്ത് അംഗം അജ്മൽ ശരീഫ്, വൈശാഖ് വേണുഗോപാൽ, സഖീർപടുവിങ്ങൽ. ലയേഷ്മാങ്ങാട്ട് , യു . ആർ രാഗേഷ്, കിരൺ തോമസ്, ടിറ്റോ മാങ്ങൻ ,നൗഷാദ് ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.