വാട്ടർ അതോററ്റി ഉപരോധസമരവുമായി അന്തിക്കാട് ഗ്രാമപഞ്ചായത്ത്
വാട്ടർ അതോററ്റി ഉപരോധസമരവുമായി അന്തിക്കാട് ഗ്രാമപഞ്ചായത്ത് അന്തിക്കാട് ഗ്രാമപഞ്ചായത്തിലെ തീരദേശ മേഖലയിലെ കുടിവെള്ളക്ഷാമത്തിൻ്റെ രൂക്ഷത പരിഹാരിക്കുന്നതിനു വേണ്ടി ഇരിഞ്ഞാലകുട വാട്ടർ അതോറിറ്റിയുടെ അവഗണനക്ക് എതിരെ ഓഫീസിനു മുമ്പിൽ അന്തിക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു.തീരദേശ മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ജനുവരി മാസത്തിൽ ആദ്യവാരം കുടിവെള്ളക്ഷാമം അനുഭവിക്കുന്ന നിവാസികളുമായി വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് പ്രേശ്നങ്ങൾ ചർച്ച ചെയ്യുകയും ചർച്ചയിൽ ഉയർന്നുവന്ന പ്രശ്നപരിഹാരത്തിനു വേണ്ടി ഒട്ടനവധി തീരുമാനങ്ങൾ എടുക്കുകയും അത്തരം തീരുമാനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പിലാക്കാനും തീരുമാനിച്ചു… എന്നാൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിലുള്ള മെല്ലെ പോക്ക് കാരണം വീണ്ടും അന്തിക്കാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സമരം നടത്തേണ്ടി വന്നത്… അന്തിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജ്യോതി രാമൻ സമരത്തിന് നേതൃത്വം നൽകി… ക്ഷേമകാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമൻ ഷെഫിർ പി.എ.അദ്ധ്യക്ഷത വഹിച്ചു. എകസ്ക്യൂട്ടിവ് എഞ്ചിനിയർ വിജു മോഹനനുമായി ചർച്ച നടത്തി.. ഭരണസമിതി ചർച്ചയുടെ അടിസ്ഥാനത്തിൽ പൊട്ടിയപെപ്പുകൾ വേഗത്തിൽ മാറ്റവാനും വെള്ളം വേഗത്തിൽ ലഭ്യമാകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഉറപ്പ് നൽകി. യുദ്ധകാല അടിസ്ഥാനത്തിൽ ശരിയാക്കായിലെങ്കിൽ ശകതമായ ഇടപ്പെടൽ നടത്തി ഉദ്യോസ്ഥർക്ക് എതിരെ മുഖ്യമന്ത്രിക് പരാതി നൽക്കുമെന്ന് പ്രസിഡണ്ട് അറിയിച്ചു.മെമ്പർമാരായ് സുജിത്ത് അന്തിക്കാട്, മേനക മധു, ലീന മനോജ്, സരിത സുരേഷ്, ശാന്ത സോളമൻ, അനിത ശശി, മിനി ആൻ്റോ ,മിൽന സമിത്, കെ.കെ.പ്രദീപ്, ശരണ്യ രതീഷ് എന്നിവർ പങ്കെടുത്തു .