ലോക ജല ദിനത്തോടനുബന്ധിച് 100വർഷം പഴക്കമുള്ള കിണർ നവീകരിച്ചു നാടിനു സമർപ്പിച്ചു…
ലോക ജല ദിനത്തോടനുബന്ധിച് 100വർഷം പഴക്കമുള്ള കിണർ നവീകരിച്ചു നാടിനു സമർപ്പിച്ചു… വലപ്പാട് ഗ്രാമ പഞ്ചായത്തിലെ 6വാർഡിൽ ശാന്തി ജംഗ്ഷനിൽ പഞ്ചായത്തിന്റെ 2 സെന്റ് സ്ഥലത്ത് നിന്നിരുന്ന കിണറും ചുറ്റുo ചെറിയ പാർക്കുo വാട്ടർ കിയോസ്ക്കും സിപി മുഹമ്മദ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സിപി സാലിഹ് ഏകദേശം 12 ലക്ഷം രൂപ ചിലവഴിച്ചു കൊണ്ട് നിർമിചതിന്റെ ഉത്ഘാടനം ബഹുമനപെട്ട തൃശ്ശൂർ എം പി TN പ്രതാപൻ അവർകൾ നിർവഹിച്ചു..തൃശൂർ ജില്ലയിലെ ഉപയോഗ ശൂന്യമായ പൊതു ഇടങ്ങളിലെ 100 കിണറുകൾ സിപി ട്രസ്റ്റിന്റെ നേതൃത്വത്തിൽ ശുജീകരിക്കുമെന്നും പറവകൾക് ദാഹജലം നൽകുന്നതിനു വിദ്യാർത്ഥികളുടെ നേതൃത്വ ത്തിൽ മണ് ചട്ടികൾ സ്ഥാപിക്കുമെന്നും സിപി സാലിഹ് ചടങ്ങിൽ അറിയിച്ചു…നാട്ടിക നിയോജക മണ്ഡലം mla ശ്രീ cc മുകുന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്, ജില്ലാ പഞ്ചായത്തഗം മഞ്ജുള അരുണൻ,വൈസ് പ്രസിഡന്റ് ജിത്ത് VR,ജനപ്രതിനിധികൾ, സിപി അബൂബക്കർ, ട്രസ്റ്റ് പ്രതിനിധി നൗഷാദ് ആറ്റുപറമ്പത്, വിവിധ സാമൂഹ്യ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, പ്രദേശവാസികൾ ചടങ്ങിൽ പങ്ക് എടുത്തു .