എം.എസ്.സി ഇലക്ട്രോണിക്സിൽ ഒന്നാം റാങ്ക് സ്വന്തമാക്കി എൻ.എസ്.അമൃത.
. നാട്ടിക ഐ.എച്ച്.ആർ.ഡി കോളേജിൽ എം.എസ്.സി ഇലക്ട്രോണിക്സിൽ ഒന്നാം റാങ്ക് സ്വന്തമാക്കി എൻ.എസ്.അമൃത.തൃത്തല്ലൂർ സ്വദേശി നായരുശ്ശേരി വീട്ടിൽ സുരേന്ദ്രൻ-സുനജ ദമ്പതികളുടെ മകൾ അമൃത പഠനത്തിൽ ഘട്ടംഘട്ടമായാണ് ഒന്നാം റാങ്കിന്റെ തിളക്കത്തിൽ എത്തിയത്.എം.എസ്.സി ഇലക്ട്രോണിക്സിൽ അഞ്ചാം റാങ്കെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഒന്നാം റാങ്ക് തന്നെ അമൃതയെന്ന മിടുക്കിയെ തേടിയെത്തിയത്.തൃത്തല്ലൂർ സെന്ററിലെ ഓട്ടോ ഡ്രൈവറായ പിതാവ് സുരേന്ദ്രനും,’അമ്മ സുനജയും,സഹോദരി അഞ്ജലിയും ഉൾപ്പെടുന്ന കുടുംബത്തിന്റെ പിന്തുണയാണ് ഒന്നാം റാങ്ക് നേടാനുള്ള പിന്തുണയായതെന്ന് അമൃത പറയുന്നു.നേരത്തെ ബി.എസ്.സി ഇലക്ട്രോണിക്സിൽ അമൃത എട്ടാം റാങ്ക് നേടിയിരുന്നു.ഗാനാലാപനത്തിലും മികവ് പുലർത്തുന്ന അമൃതക്ക് മികച്ചൊരു ജോലി നേടുകയാണ് ലക്ഷ്യം.നാട്ടിക ഐ.എച്ച്.ആർ.ഡി കോളേജിൽ എം.എസ്.സി ഇലക്ട്രോണിക്സിൽ ഒന്നാം റാങ്ക് സ്വന്തമാക്കി എൻ.എസ്.അമൃത.തൃത്തല്ലൂർ സ്വദേശി നായരുശ്ശേരി വീട്ടിൽ സുരേന്ദ്രൻ-സുനജ ദമ്പതികളുടെ മകൾ അമൃത പഠനത്തിൽ ഘട്ടംഘട്ടമായാണ് ഒന്നാം റാങ്കിന്റെ തിളക്കത്തിൽ എത്തിയത്.എം.എസ്.സി ഇലക്ട്രോണിക്സിൽ അഞ്ചാം റാങ്കെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഒന്നാം റാങ്ക് തന്നെ അമൃതയെന്ന മിടുക്കിയെ തേടിയെത്തിയത്. ബി.എസ്.സി ഇലക്ട്രോണിക്സിൽ അമൃത എട്ടാം റാങ്ക് നേടിയിരുന്നു.ഗാനാലാപനത്തിലും മികവ് പുലർത്തുന്ന അമൃതക്ക് മികച്ചൊരു ജോലി നേടുകയാണ് ലക്ഷ്യം..തൃത്തല്ലൂർ സെന്ററിലെ ഓട്ടോ ഡ്രൈവറായ പിതാവ് സുരേന്ദ്രനും,’അമ്മ സുനജയും,സഹോദരി അഞ്ജലിയും ഉൾപ്പെടുന്ന കുടുംബത്തിന്റെ പിന്തുണയാണ് ഒന്നാം റാങ്ക് നേടാനുള്ള പിന്തുണയായതെന്ന് അമൃത പറഞ്ഞു.