മലയാള സിനിമയിലെ ആ നിറചിരി ഇനിയില്ല; ഇന്നസെന്‍റ് അരങ്ങൊഴിഞ്ഞു.
*മലയാള സിനിമയിലെ ആ നിറചിരി ഇനിയില്ല;
ഇന്നസെന്‍റ് അരങ്ങൊഴിഞ്ഞു.* നർമ്മം കൊണ്ട് മലയാള സിനിമയെ സമ്പുഷ്ടമാക്കിയ പ്രശസ്ത നടൻ ഇന്നസെന്റ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു രാത്രി 10.30 ഓടെയായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു. അർബുദരോഗ ബാധയെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അദ്ദേഹത്തെ കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2012 ലാണ് ഇന്നസെന്റിന് നോണ്‍-ഹോഡ്ജ്കിന്‍സ് ലിംഫോമ സ്ഥിരീകരിച്ചത്. എയിംസില്‍ ഉള്‍പ്പെടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. അസുഖം ഭേദമായി സിനിമയില്‍ സജീവമായ ശേഷം ഈ വർഷം വീണ്ടും ആരോഗ്യനില വഷളാവുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെന്‍റിലേറ്ററിന്‍റേയും മറ്റ് ഉപകരണങ്ങളുടേയും സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.നർമ്മം കൊണ്ട് മലയാള സിനിമയെ സമ്പുഷ്ടമാക്കിയ പ്രശസ്ത നടൻ ഇന്നസെന്റ് അന്തരിച്ചു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു രാത്രി 10.30 ഓടെയായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു.
അർബുദരോഗ ബാധയെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.
രണ്ടാഴ്ച മുമ്പാണ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അദ്ദേഹത്തെ കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
2012 ലാണ് ഇന്നസെന്റിന് നോണ്‍-ഹോഡ്ജ്കിന്‍സ് ലിംഫോമ സ്ഥിരീകരിച്ചത്.
എയിംസില്‍ ഉള്‍പ്പെടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
അസുഖം ഭേദമായി സിനിമയില്‍ സജീവമായ ശേഷം ഈ വർഷം വീണ്ടും ആരോഗ്യനില വഷളാവുകയായിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെന്‍റിലേറ്ററിന്‍റേയും മറ്റ് ഉപകരണങ്ങളുടേയും സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.