ഉത്സവംഗ്രാമ വാർത്ത.

തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് ഭക്തിസാന്ദ്രം

“തൃപ്രയാർ: ആറാട്ടുപുഴ പൂരത്തിന്റെ നായകനായ തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് ഭക്തിസാന്ദ്രം. കത്തുന്ന വെയിൽ വകവെക്കാതെ രാമമന്ത്രധ്വനികളുമായി ആയിരക്കണക്കിന് ഭക്തർ രാവിലെ മുതൽ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.35നും 2.30നും ഇടയിലായിരുന്നു പുറപ്പാട് ചടങ്ങ്.

ക്ഷേത്രം ഊരായ്മക്കാരായ നമ്പൂതിരിമാർ കുളിച്ച് ഈറനുടുത്ത് വന്ന് ക്ഷേത്രമണ്ഡപത്തിലിരുന്നു. തേവരെ എഴുന്നള്ളിക്കാൻ അനുവാദം നല്കി. തുടർന്ന് തൃക്കോൽശാന്തി തേവരെ മുഖമണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. ബ്രാഹ്മണിപ്പാട്ടിനും പറയ്ക്കും ശേഷം തേവർ കിഴക്കെ നടയിലെത്തി. ദേവസ്വം ആന ശിവകുമാറിൻറെ പുറത്തേക്ക് സ്വർണ്ണക്കോലം കയറ്റി. ഈ സമയം 1501 കതിനവെടികൾ മുഴങ്ങി. രണ്ടാനകളുടെ അകമ്പടിയോടെ ക്ഷേത്രം പ്രദക്ഷിണം വച്ച ശേഷം പടിഞ്ഞാറെ നടപ്പുരയിലെത്തി പറകൾ സ്വീകരിച്ചു. തുടർന്ന് മതിൽക്കെട്ടിന് പുറത്തേക്കിറങ്ങി. പടിഞ്ഞാറെ നടയിൽ നിന്ന് അഞ്ചാനകളോടെ സേതുകുളം ആറാട്ടിന് പുറപ്പെട്ടു. വാളും പരിചയുമേന്തിയ അകമ്പടിക്കാർ അനുഗമിച്ചു. ആറാട്ടിനുശേഷം

പാണ്ടിമേളത്തിന്റെ അകമ്പടിയോടെ തേവർ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളി. ക്ഷേത്രത്തിലെത്തി മറ്റു പൂജകൾക്കുശേഷം ചുറ്റമ്പലത്തിനകത്ത് ചെമ്പിലാറാട്ട് . ശേഷം അത്താഴപൂജയും അത്താഴശീവേലിയും നടന്നു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.കെ സുദർശൻ, അംഗം പ്രേംരാജ് ചൂണ്ടലാത്ത്, ഗ്രൂപ്പ് അസി. കമ്മീഷണർ വി.എൻ സ്വപ്ന, ദേവസ്വം മാനേജർ വി.ആർ രമ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നല്കി””

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close