ശ്രീരാമ സേവ പുരസ്‌കാരം പത്മനാഭൻ എമ്പ്രാതിരിക്ക് സമ്മാനിച്ചു
ശ്രീരാമ സേവ പുരസ്‌കാരം പത്മനാഭൻ എമ്പ്രാതിരിക്ക് സമ്മാനിച്ചു
തൃപ്രയാർ : തൃപ്രയാർ ക്ഷേത്ര പാരമ്പര്യ അവകാശ നിവർത്തന സമിതിയുടെ പ്രഥമ ശ്രീരാമ സേവാ പുരസ്‌കാരം മുൻ തൃക്കോൽ ശാന്തി പത്മനാഭൻ എമ്പ്രാതിരിക്ക് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശൻ സമ്മാനിച്ചു. സുവർണ മുദ്രയും ശിൽപ്പവും പൊന്നാടയുമടങ്ങുന്നതാണ് പുരസ്‌കാരം. ചടങ്ങിൽ തൃപ്രയാർ ക്ഷേത്രം തന്ത്രി തരണനെല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. സമിതി പ്രസിഡന്റ് ഡോ.പി.ആർ.ഉണ്ണികൃഷ്ണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ബോർഡ് അംഗങ്ങളായ പ്രേംരാജ് ചൂണ്ടലാത്ത്, ബോർഡ് അസി.കമ്മീഷണർ വി.എൻ.സ്വപ്‌ന, എന്നിവർ പാരമ്പര്യ അവകാശികളെ ആദരിച്ചു. ഊരായ്മ പ്രതിനിധികൾ, മുൻ മേൽശാന്തി, മേൽശാന്തിമാർ, പാരമ്പര്യ അവകാശികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തൃപ്രയാർ ദേവസ്വം മാനേജർ വി.ആർ.രമ, , യു.പി.കൃഷ്ണനുണ്ണി, .
വി.ആർ.പ്രകാശൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി കൃഷ്ണകുമാർ ആമലത്ത് സ്വാഗതവും ജോ.സെക്രട്ടറി തൃപ്രയാർ രമേശ് മാരാർ നന്ദിയും പറഞ്ഞു.