ആക്ട്സ് തൃപ്രയാർ ബ്രാഞ്ച് ഓഫീസ് താഴിട്ട് പൂട്ടിയതിൽ പ്രതിഷേധിച്ച് ആക്ട്സ് പ്രവർത്തകർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി.തുടർ ചർച്ചയിൽ പഞ്ചായത്ത്. ആക്ട്സ് ഓഫീസ് തുറന്നുതന്ന് പ്രശ്നപരിഹാരമായി.
ആക്ട്സ് തൃപ്രയാർ ബ്രാഞ്ച് ഓഫീസ് താഴിട്ട് പൂട്ടിയതിൽ പ്രതിഷേധിച്ച് ആക്ട്സ് പ്രവർത്തകർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി.തുടർ ചർച്ചയിൽ പഞ്ചായത്ത്. ആക്ട്സ് ഓഫീസ് തുറന്നുതന്ന് പ്രശ്നപരിഹാരമായി.
ആക്ട്സ് തൃപ്രയാർ ബ്രാഞ്ച് ഓഫീസ് താഴിട്ട് പൂട്ടിയതിൽ പ്രതിഷേധിച്ച് ആക്ട്സ് പ്രവർത്തകർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി.തുടർ ചർച്ചയിൽ പഞ്ചായത്ത്. ആക്ട്സ് ഓഫീസ് തുറന്നുതന്ന് പ്രശ്നപരിഹാരമായി. തൃപ്രയാർ: ആക്ട്സ് തൃപ്രയാർ ഓഫീസ് താഴിട്ട് പൂട്ടിയതിൽ പ്രതിഷേധിച്ച് ആക്ട്സ് പ്രവർത്തകർ നാട്ടിക ഗ്രാമപഞ്ചായത്ത് ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി.ജില്ലാ സെക്രട്ടറി സുനിൽ പാറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് .പി.വിനു അധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ് മാടക്കായി,ട്രഷറർ പി.ഗോപാലകൃഷ്ണൻ,കൺവീനർ പ്രേംലാൽ വലപ്പാട്, മാധവമേനോൻ, ജില്ലാ പ്രതിനിധി. എം.കെ.ബഷീർ, രക്ഷാധികാരി.പി.ജി നായർ എന്നിവർ സംസാരിച്ചു.ആക്ട്സ് പ്രവർത്തകർ ധർണ്ണയിൽ പങ്കെടുത്തു. തുടർന്ന്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് .എം.ആർ. ദിനേശൻ ചർച്ചയ്ക്ക് വിളിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ ഓഫീസ് തുറന്നും ആക്ട്സുമായി എല്ലാവിധ സഹകരണമുണ്ടാകുമെന്നും ഉദ്യേഗസ്ഥവീഴ്ചയാണ് പ്രശ്നങ്ങൾക്ക് ആധാരമായ സംഭവങ്ങൾക്ക് കാരണമെന്നും പ്രസിഡന്റ് പറഞ്ഞു. ചർച്ചയിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സന്തോഷ്, ആക്ട്സ് ജില്ലാ സെക്രട്ടറി സുനിൽ പാറമ്പിൽ, പ്രസിഡണ്ട്..പി.വിനു, സെക്രട്ടറി..സന്തോഷ് മാടക്കായി, ട്രഷറർ.പി.ഗോപാലകൃഷ്ണൻ,സുവിത്ത് കുന്തറ എന്നിവർ പങ്കെടുത്തു. നിലവിൽ ആക്ട്സിനുവേണ്ടി സുവിത്ത് കുന്തറയുടെ പേരിലാണ് റൂമിന്റെ കരാർ.ഇനി ആക്ട്സിന്റെ നേരിട്ടുള്ള കരാറിൽ റും നൽകാമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പ്രശ്നപരിഹാരത്തിന്റെ അടിസ്ഥാനത്തിൽ ആംബുലൻസ് സേവനം പുനരാരംഭിച്ചു.