ഗ്രാമ വാർത്ത.
ജനറേറ്റർ മോഷണ കേസ്സിൽ പ്രതി അറസ്റ്റിൽ
ജനറേറ്റർ മോഷണ കേസ്സിൽ പ്രതി അറസ്റ്റിൽ വലപ്പാട് സ്റ്റേഷൻ പരിധിയിൽ കോതകുളം CP . സാലിഹ് ന്റെ വീട്ടിൽ നിന്ന് 3,00,000 രൂപയോളം വിലവരുന്ന ജനറേറ്റർ മോഷണം നടത്തിയ കേസ്സിൽ വലപ്പാട്. ചന്ദന പറമ്പിൽ മുഹമ്മദ് ആഷിക് ഖാൻ( 35 ), എന്നയാളെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത് 2022 നവംബറിൽ ആണ് കേസ്സിനാസ്പദമായ സംഭവം പ്രതിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത സമയം നവംബർ മാസത്തിൽ തന്നെ കയ്പമംഗലം ഭാഗത്ത് നിന്ന് മറ്റൊരു ജനറേറ്ററും പ്രതി മോഷ്ടിച്ച കാര്യം സമ്മതിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ മറ്റൊരു കേസും റജിസ്ട്രർ ചെയ്തിട്ടുണ്ട്.