ഗ്രാമ വാർത്ത.
നാട്ടിക നായരുശ്ശേരി ശ്രീ ഭദ്രകാളി ക്ഷേത്രോത്സവം ആഘോഷിച്ചു
നാട്ടിക നായരുശ്ശേരി ശ്രീ ഭദ്രകാളി ക്ഷേത്രോത്സവം ആഘോഷിച്ചു. ഉത്സവ ദിവസമായ ബുധനാഴ്ച്ച രാവിലെ നിർമ്മാല്യദർശനം, ഗണപതിഹോമം, ഉഷ:പ്പൂജ, പന്തീരടി, കലാശാഭിഷേകം രാവിലെ 10.30 ന് എഴുന്നെള്ളിപ്പ് ഉച്ചയ്ക്ക് അന്നദാനം, വൈകീട്ട് നടന്ന എഴുന്നെള്ളിപ്പിൽ മാവേലിക്കര കുട്ടികൃഷ്ണൻ ദേവിയുടെ തിടമ്പേറ്റി. സന്ധ്യക്ക് ദീപാരാധന, നടയ്ക്കൽ പറയെടുപ്പ്, തായമ്പക, അത്താഴപ്പൂജ, ഗുരുതി എന്നിവ നടന്നു. ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി സി.കെ.നാരായണൻകുട്ടി, ശാന്തിമാരായ കലേശ്, റിജേഷ് എന്നിവർ നേതൃതം നൽകി.രാത്രി കുടുംബാംഗങ്ങളുടെ ന്യത്തന്യത്യങ്ങൾ, തിരുവാതിരക്കളി, സംഗീത കച്ചേരി എന്നിവ നടന്നു. ഉത്സവത്തിന് ക്ഷേത്രം സെക്രട്ടറി വി.എസ്. സജീവൻ, പ്രസിഡന്റ് എൻ.കെ.മുകുന്ദൻ, വി.ജി.രാജീവ്, മഹേഷ് നായരുശ്ശേരി എന്നിവർ നേതൃതം നൽകി.