ഗ്രാമ വാർത്ത.
ചങ്ക്സ് ” സഹപാഠിക്കൊരു സ്നേഹകൂട് എന്ന പദ്ധതിയുടെ ഭാഗമായി ശ്രീ പോട്ടയിൽ ആനന്ദനായി നിർമ്മിച്ച പുതിയ വീടിൻ്റെ താക്കോൽദാനം പ്രശസ്ത സിനിമാതാരം ശ്രീ സുരേഷ് ഗോപി നിർവ്വഹിച്ചു.
കഴിമ്പ്രം VPMSNDP ഹൈസ്കൂൾ ആദ്യ ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഘടനയായ “ചങ്ക്സ് ” സഹപാഠിക്കൊരു സ്നേഹകൂട് എന്ന പദ്ധതിയുടെ ഭാഗമായി ശ്രീ പോട്ടയിൽ ആനന്ദനായി നിർമ്മിച്ച പുതിയ വീടിൻ്റെ താക്കോൽദാനം പ്രശസ്ത സിനിമാതാരം ശ്രീ സുരേഷ് ഗോപി നിർവ്വഹിച്ചു. ചടങ്ങിൽ പ്രധാന അദ്ധ്വാപകനായിരുന്ന ശ്രീ പി ആർ താരനാഥൻ മാസ്റ്റർ മുഖ്യ അതിഥിയായിരുന്നു. സേവ്യാഭിരാമൻ മാസ്റ്റർ, ചങ്ക്സ് ഭാരവാഹികളായ ഷൈൻ , ദില്ലി രത്നം , ദിരീഷ്, ഷാലി, പ്രിൻസി, ശോഭന, ചിത്ര മണി ,ഷാര, ജ്യോതി എന്നിവർ നേതൃത്വം നല്കി
‘