പൂര നഗരിയെ കണ്ണീരിലാക്കി പാറമേക്കാവ് ദേവീദാസൻ ചരിഞ്ഞു
പൂരം പടിവാതിൽക്കൽ; പൂര നഗരിയെ കണ്ണീരിലാക്കി പാറമേക്കാവ് ദേവീദാസൻ ചരിഞ്ഞു തൃശൂർ: പാറമേക്കാവ് ദേവസ്വത്തിൻ്റെ തിടമ്പാന ദേവീദാസൻ ചരിഞ്ഞു. 60 വയസ്സായിരുന്നു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. 21 വർഷം തൃശുർ പൂരം പാറമേക്കാവ് വിഭാഗത്തിൻ്റെ ആദ്യ 15ലെ താരമാണ്. പൂരം കൊടിയേറ്റിന് ശേഷമുള്ള പുറപ്പാട് എഴുന്നെള്ളിപ്പിന് തിടമ്പേറ്ററുള്ളത് ദേവീദാസൻ ആണ്. പൂരം പടിവാതിൽക്കലെത്തി നിൽക്കെയാണ് പൂര നഗരിയെ കണ്ണീരിലാക്കി ദേവീദാസന്റെ വേർപാട്. തൃശൂർ പൂരവും, ആറാട്ടുപുഴയും നെന്മാറയും പഴയന്നൂരും തുടങ്ങി ഒട്ടുമിക്ക ഉത്സവങ്ങളിലും ദേവീദാസൻ നിത്യ സാനിധ്യമായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനാൽ മാസങ്ങളായി പുറത്ത് എഴുന്നള്ളിപ്പുകൾക്ക് വിടാറില്ലായിരുന്നു. പല്ല് തേയ്മാനം ഉൾപ്പെടെയുള്ള പ്രശ്നങ്ങളും ഉണ്ടായിരുന്നു. ആഴ്ച്ചകളായി ആരോഗ്യാവസ്ഥ മോശമായിരുന്നു. 2001ൽ പൂരം കൊടിയേറ്റ് ദിവസമാണ് ആനയെ പാറമേക്കാവിൽ നടയിരുത്തുന്നത്