ഗ്രാമ വാർത്ത.
തളിക്കുളം കുടുംബശ്രീ സി ഡി എസ് ന്റെ വിഷു വിപണന മേള. തുടങ്ങി
വിളവെടുപ്പിന്റെയും സമൃതിയുടെയും ഉത്സവമായ വിഷു കുടുംബശ്രീയുടെ വിഷരഹിത കാർഷിക ഉത്പന്നങ്ങളുടെയും മറ്റു സൂക്ഷ്മ സംരംഭ യൂണിറ്റുകൾ ഉത്പാധിപ്പിക്കുന്ന ഉത്പന്നങ്ങളുടെ വിപണി ലക്ഷ്യമിട്ട് എല്ലാ വിഷു വിപണന മേള നടത്തുന്നു. തളിക്കുളം കുടുംബശ്രീ സി ഡി എസ് ന്റെ വിഷു വിപണന മേള ബഹുമാനപെട്ട തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സജിത പി എ യുടെ അധ്യക്ഷതയിൽ ബഹുമാനപെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ സി പ്രസാദ് ഉൽഘടനം ചെയ്തു, സി ഡി എസ് ചെയർ പേഴ്സൺ ശ്രീമതി ഷീജ രാമചന്ദ്രൻ സ്വാഗതം ചെയ്തു തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത ടീച്ചർ, കൃഷി ഓഫിസർ ഗ്രേസി എന്നിവർ ആശംസകൾ അറിയിച്ചു, സി ഡി എസ് മെമ്പർ അംബിക നന്ദി അറിയിച്ചു. മറ്റു സിഡിഎസ് അംഗങ്ങൾ,കുടുംബശ്രീ പ്രവർത്തകർ എന്നിവർ ഈ ചടങ്ങിൽ പങ്കെടുത്തു.