ഗ്രാമ വാർത്ത.

മത്സ്യത്തൊഴിലാളികൾക്കും ആശാ വർക്കർമാർക്കും വിഷുകോടിയും വിഷുകൈനീട്ടവുമായി സിനിമാതാരം സുരേഷ് ഗോപി നാട്ടിക ബീച്ചിലെത്തി

മത്സ്യത്തൊഴിലാളികൾക്കും ആശാ വർക്കർമാർക്കും വിഷുകോടിയും വിഷുകൈനീട്ടവുമായി സിനിമാതാരം സുരേഷ് ഗോപി നാട്ടിക ബീച്ചിലെത്തി…. BJP നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ 600 ൽ അധികം മത്സ്യത്തൊഴിലാളികൾക്ക് വിഷുക്കോടിയും ആയിരത്തോളം പേർക്ക് വിഷു കൈനീട്ടവും വിതരണം ചെയ്തു…. പാരമ്പര്യമായി പാലിച്ചു വരുന്ന ശീലമാണ് വിഷുകൈനീട്ടം കൊടുക്കുന്നതെന്നും, അതിന് രാഷ്ട്രീയ നിറം നല്കേണ്ടതില്ല എന്നും, അഡാനിയുടേയോ അംബാനിയുടേയോ പണമല്ല,മറിച്ച് താൻ കഷ്ടപ്പെട്ട് അദ്ധ്വാനിച്ചു സമ്പാദിയ്ക്കുന്നതിൻ്റെ ഒരു വിഹിതമാണ് ജീവകാരുണ്യ പ്രവർത്തനത്തിലൂടെ അർഹതപ്പെട്ടവർക്കു് നല്കുന്നതെന്നും, അതിന് വിമർശിക്കുന്നവരുടേത് ദുഷ്ടലാക്കാണെന്ന് ജനത്തിനറിയാമെന്നും സുരേഷ്ഗോപി പറഞ്ഞു….. പാരമ്പര്യവേഷത്തിൽ മഹിളകൾ താലപ്പൊലിയും ആരതിയുമായാണ് ചടങ്ങിനെത്തിയ സുരേഷ് ഗോപിയെ വരവേറ്റത്, സംസ്ഥാന ജന.സെക്രട്ടറി C. R. രാജേഷിൻ്റെ നേതൃത്വത്തിൽ മത്സ്യ പ്രവർത്തക സംഘം പ്രതിനിധികൾ പൊന്നാടയണിയിച്ചു… +2 വിദ്യാർത്ഥിയായ ശ്രീഹരി മുരളി വരച്ച സുരേഷ് ഗോപിയുടേയും പത്നിയുടേയും ഛായാചിത്രം സമ്മാനിച്ചു…. BJP മണ്ഡലം പ്രസിഡൻ്റ് E. P. ഹരീഷ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. A. K. ചന്ദ്രശേഖരൻ സ്വാഗതം പറഞ്ഞു. BJP ജില്ലാ പ്രസിഡൻ്റ് Adv. K. K. അനീഷ് കുമാർ, ജസ്റ്റിൻ ജേക്കബ്ബ്, പൂർണ്ണിമ സുരേഷ്, ലോജനൻ അമ്പാട്ട്,, E.P. ഝാൻസി, സേവ്യൻ പള്ളത്ത്, SNDP നാട്ടിക യൂണിയൻ പ്രസിഡൻറ് ഉണ്ണികൃഷ്ണൻ തഷ്ണാത്ത്, ധീവരസഭ കരയോഗം പ്രസിഡൻ്റ് വിജയൻ പനക്കൽ, കൊടിയമ്പുഴ ദേവസ്വം പ്രസിഡൻറ് നാരായണൻ, സെക്രട്ടറി പീതാംബരൻ,ലാൽ ഊണുങ്ങൽ, ഗോകുൽ കരീപ്പിള്ളി, നിഷ പ്രവീൺ, റിനി കൃഷ്ണപ്രസാദ്, ഭഗിനി സുനിൽ, നവീൻ മേലേടത്ത്,സജ്ജിനി ഉണ്ണിയാരംപുരയ്ക്കൽ, പത്മിനി പ്രകാശൻ, സുധീർ K. S.ബേബി.P. K. സെന്തിൽകുമാർ, K. R.മോഹനൻ, വേലായുധൻ മയൂർ, മനേഷ് നളൻ, ആശിഷ് എന്നിവർ നേതൃത്വം നല്കി..

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close