മലയാളിയുടെ ഭക്ഷണരീതിയില്‍ കാതലായ തിരുത്തല്‍ അനിവാര്യം:- പി പ്രസാദ്
മലയാളിയുടെ ഭക്ഷണരീതിയില്‍ കാതലായ തിരുത്തല്‍ അനിവാര്യം:- പി പ്രസാദ്
തൃശൂര്‍:- മലയാളിയുടെ രോഗാതുരമായ ജീവിതശൈലിയ്ക്ക് അടിസ്ഥാനപരമായ മാറ്റം വേണമെന്നും അതിന് ആദ്യം ഭക്ഷണരീതിയില്‍ കാതലായ തിരുത്തല്‍ അനിവാര്യമാണെന്നും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് അഭിപ്രായപ്പെട്ടു. വി കെ മോഹനന്‍ കാര്‍ഷിക സംസ്‌കൃതിയുടെ നേതൃത്വത്തില്‍, കൃഷി വകുപ്പിന്റെയും ശ്രീരാമന്‍ചിറ പാടശേഖരസമിതിയുടെയും സഹകരണത്തോടെ നടത്തുന്ന തണ്ണിമത്തന്‍ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. വസ്ത്രത്തിന്റെയും ആഡംബരവസ്തുക്കളുടെയും കാര്യത്തില്‍ മികച്ചത് വേണമെന്ന ശാഠ്യം പിടിക്കുന്ന നമ്മള്‍ ആഹാരകാര്യത്തില്‍ മികച്ചതിനായി ശാഠ്യം പിടിക്കുന്നില്ല. സുരക്ഷിതമല്ലാത്ത ഭക്ഷ്യസംസ്‌കാരമാണ് മലയാളിയെ അതിവേഗം രോഗാതുരമായ അവസ്ഥയിലേക്ക് തള്ളിവിടുന്നത്. വിഷരഹിതമായ ഭക്ഷണം ഉല്‍പ്പാദിപ്പിക്കാന്‍ ഓരോ കുടുംബവും തയ്യാറാകണം. ആരോഗ്യത്തോടെ ദീര്‍ഘകാലം ജീവിക്കുന്നതിന് നല്ല കാര്‍ഷിക മുറകള്‍ പരിശീലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വി കെ മോഹനന്‍ കാര്‍ഷിക സംസ്‌കൃതി ചെയര്‍മാന്‍ അഡ്വ. വി എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംവിധായകന്‍ സത്യന്‍ അന്തിക്കാട് ആദ്യവില്‍പ്പന നിര്‍വ്വഹിച്ചു. സിനിമ പോലെ കൃഷിയും തനിക്ക് വലിയ ലഹരിയാണെന്ന് അദ്ദേഹം പറഞ്ഞു. സിനിമ ചെയ്യുന്നതിന്റെ ഇടവേള കൂടുകയും കൃഷി ചെയ്യുന്നതിന്റെ ഇടവേള കുറയുകയുമാണ് ചെയ്യുന്നത്. അതുകൊണ്ട്, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയുന്നുണ്ട്. ഓരോ വീടും ഭക്ഷ്യസ്വയംപര്യാപ്തമാകണമെന്നും അതിനായി സാധ്യമായ നിലയില്‍ എല്ലാവരും കൃഷി ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ യു രഘുരാമ പണിക്കര്‍, ശ്രീരാമന്‍ചിറ പാടശേഖരസമിതി രക്ഷാധികാരി സി പി സാലിഹ് എന്നിവരും ആദ്യവില്‍പ്പന നിര്‍വ്വഹിച്ചു. എലൈറ്റ് ഗ്രൂപ്പ് എം ഡി ടി ആര്‍ വിജയകുമാര്‍, കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ് എം ഡി ടി എസ് പട്ടാഭിരാമന്‍, ലുലു ഗ്രൂപ്പ് വൈമാള്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ സജീഷ് എന്നിവര്‍ ഏറ്റുവാങ്ങി. കൃഷി മന്ത്രി പി പ്രസാദ്, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, അഡ്വ. കെ പി രാജേന്ദ്രന്‍, സി എന്‍ ജയദേവന്‍, സി സി മുകുന്ദന്‍ എം എല്‍ എ എന്നിവര്‍ ചേര്‍ന്ന് മികച്ച കര്‍ഷകരെ ആദരിച്ചു. കര്‍ഷകരായ സി എന്‍ പവനന്‍, വില്‍സണ്‍ പുലിക്കോട്ടില്‍, ബാബു വിജയകുമാര്‍, ശോഭിക രവീന്ദ്രന്‍, സൈഫുള്ള മലപ്പുറം, മദനന്‍ ഇയ്യാനി എന്നിവര്‍ ആദരം ഏറ്റുവാങ്ങി. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സൈജ ജോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ-കാര്‍ഷിക രംഗങ്ങളെ പ്രമുഖരായ അഡ്വ. ടി ആര്‍ രമേഷ്‌കുമാര്‍, കെ പി സന്ദീപ്, സി ആര്‍ മുരളീധരന്‍, ഷീല വിജയകുമാര്‍, പി വി സുനില്‍കുമാര്‍, എന്‍ കെ തങ്കരാജ്, രണ്‍ദീപ് കെ ആര്‍, സി കെ കൃഷ്ണകുമാര്‍, രതി അനില്‍കുമാര്‍, ജ്യോതി രാമന്‍, ഷീന പറയങ്ങാട്ടില്‍, വി എന്‍ സുര്‍ജിത്ത്, ടി ബി മായ, സീന അനില്‍കുമാര്‍, കെ ബി സദാശിവന്‍, വി കെ ഗുണസിംഗ്, സജ്‌ന പര്‍വ്വീന്‍, ശാന്ത സോളമന്‍, ഡോ. വിവന്‍സി, സൂസമ്മ ജോര്‍ജ്ജ്, മിനി ജോസഫ്, രേഷ്മ ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. വി കെ മോഹനന്‍ കാര്‍ഷിക സംസ്‌കൃതി കണ്‍വീനര്‍ കെ കെ രാജേന്ദ്രബാബു സ്വാഗതവും എം വി സുരേഷ് നന്ദിയും പറഞ്ഞു.