വലപ്പാട് സർവീസ് സഹകരണ ബാങ്ക് ശതാബ്ദി മന്ദിരത്തിന് ശിലയിട്ടു
നാട്ടിക : വലപ്പാട് സർവീസ് സഹകരണ ബാങ്ക് ശതാബ്ദി മന്ദിരത്തിന് ശിലയിട്ടു.ശതാബ്ദി മന്ദിരത്തിൻ്റെ ശിലാസ്ഥാപനം പട്ടികജാതി പട്ടിക ക്ഷേമം, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻമന്ത്രി കെ രാധാക്യഷ്ണൻ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് രാജിഷ ശിവജി അധ്യക്ഷയായി. സി മുകുന്ദൻ എം എൽ എ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ സി പ്രസാദ്, പഞ്ചായത്ത് പ്രസിഡൻ്റ് ഷിനിത ആഷിക്, ജെ ആർ എം ശബരീനാഥൻ, മുൻ പി എ സി എസ് പ്രസിഡൻ്റ് എം എ ഹാരിസ് ബാബു, എന്നിവർസംഘാടക സമിതി ചെയർമാൻ ഇ കെ തോമസ്, കൺവീനർ വി ആർ ബാബു, ബാങ്ക് ഡയറക്ടർ സി കെ കുട്ടൻ തുടങ്ങിയവർ സംസാരിച്ചു. പഴയ ഓഫീസ് കെട്ടിടത്തോട് ചേർന്ന് 34 സെന്റ് സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെ 13, 000 ചതുരശ്ര അടി വിസ്തീർണത്തിൽ കെട്ടിടം നിർമ്മിക്കുക. ബാങ്കിൻ്റെ പഴയ ഓഫീസ് കെട്ടിടത്തോട് ചേർന്നാണ് ഇരുപത്തിയാറര സെൻ്റ് സ്ഥലം 2019 ൽ വാങ്ങിയത്.ബാങ്കിൻ്റെ ഉടമസ്ഥതിയിലുണ്ടായിരുന്ന ഏഴര സെൻ്റ് സ്ഥലം ഉൾപ്പെടെയുള്ള 34 സെൻ്റ് സ്ഥലത്താണ് ഏകദേശം 13000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ശദാബ്ദി മന്ദിരം നിർമ്മിക്കുന്നത്.ഐ സി ഡി പി സഹായത്തോടെ മൂന്നേകാൽ കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക. 2 നിലയിലുള്ള കെട്ടിടത്തിൽ മിനി ഓഡിറ്റോറിയം, ഡൈനിംഗ് ഹാൾ, കോൺഫറൻസ് ഹാൾ, പാർക്കിംഗ് സൗകര്യം എന്നിവയുണ്ടാവും.