ഗ്രാമ വാർത്ത.സാഹിത്യം-കലാ-കായികം
കഴിമ്പ്രം ബീച്ച് ഫെസ്റ്റിന്റെ തുടക്കമായി.
ഹൈറിച്ച് കഴിമ്പ്രം ബീച്ച് ഫെസ്റ്റിന്റെ സാംസ്കാരിക ഘോഷയാത്ര എടമുട്ടം ക്ഷേത്രാങ്കണത്തിൽ നിന്ന് ആരംഭിച്ച് ബീച്ച് റോഡിലൂടെ വർണ്ണശബളമായ വാദ്യ ഘോഷങ്ങളായ ശിങ്കരിമേളം, ശിങ്കരി കാവടി, വിവിധ തരം വേഷങ്ങൾ, നാസിക് ഡോൾ എന്നിവയുടെ അകമ്പടിയോടെ ബീച്ച് റോഡിലൂടെ നീങ്ങി കഴിബ്രം ബീച്ചിൽ എത്തിച്ചേർന്നു. തുടർന്ന് ബഹുമാനപ്പെട്ട സി സി മുകുന്ദൻ എം എ ൽ എ ബീച്ച് ഫെസ്റ്റിന്റ കൊടി ഉയർത്തുന്നു. ചെയർമാൻ ശോഭ സുബിൻ അധ്യക്ഷനായ ചടങ്ങിൽ ജനറൽ കൺവീനർ ഷൈൻ നെടിയിരിപ്പിൽ സ്വാഗതവും പറഞ്ഞു. ശ്രീ സുനിൽ സുഗത, സംവിധായകൻ കെ. ബി. മധു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മല്ലിക ദേവൻ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി. ലോഹിതാക്ഷൻ, സുജിന്ത് പുല്ലാട്ട്,മധു കുന്നത്ത്, ഉണ്ണികൃഷ്ണൻ തൈപറമ്പത്ത്, സൗമ്യൻ നെടിയിരിപ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു..