തളിക്കുളം ഗ്രാമപഞ്ചായത്ത് .ജനകീയാസൂത്രണ പദ്ധതി പ്രകാരം പട്ടികജാതി വനിതകൾക്ക് സ്വയം തൊഴിലിനുള്ള ടൂവീലർ വിതരണം നടത്തി.
തളിക്കുളം ഗ്രാമപഞ്ചായത്ത് 2022-23 ജനകീയാസൂത്രണ പദ്ധതി പ്രകാരം പട്ടികജാതി വനിതകൾക്ക് സ്വയം തൊഴിലിനുള്ള ടൂവീലർ വിതരണം നടത്തി. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി. കെ. അനിത ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പട്ടികജാതി വനിതകൾക്ക് സ്വയംതൊഴിൽ ചെയ്ത് ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 5 ലക്ഷം രൂപ പദ്ധതി വിഹിതം ഉപയോഗപ്പെടുത്തി 50% സബ്സിഡിയിൽ 11 ടു വീലറുകളാണ് വിതരണം ചെയ്തത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ ബാബു, വാർഡ് മെമ്പർമാരായ ഐ എസ് അനിൽകുമാർ, ഷിജി. സി. കെ, സന്ധ്യ മനോഹരൻ, കെ കെ സൈനുദ്ദീൻ, ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ, പഞ്ചായത്ത് സെക്രട്ടറി സുധ. ജെ, അസിസ്റ്റന്റ് സെക്രട്ടറി ജസീന്ത, പഞ്ചായത്ത് ഉദ്യോഗസ്ഥർ, ഗുണഭോക്താക്കളും പരിപാടിയിൽ പങ്കെടുത്തു.