ഉത്സവം

വിഷുദിനത്തിൽകണികാണണ്ടേ.?

വിഷുദിനത്തിൽ,
കണികാണണ്ടേ.?
വേണ്ട ഒരുക്കങ്ങൾ.!

  1. നിലവിളക്ക്.
  2. ഓട്ടുരുളി.
  3. ഉണക്കലരി.
  4. നെല്ല്.
  5. നാളികേരം.
  6. സ്വർണ്ണ നിറമുള്ള
    കണിവെള്ളരി.
  7. ചക്ക.
  8. മാങ്ങ, മാമ്പഴം.
  9. കദളിപ്പഴം.
    10.വാൽക്കണ്ണാടി
    (ആറന്മുള കണ്ണാടി)
    11.കൃഷ്ണവിഗ്രഹം.
  10. കണിക്കൊന്നപൂവ്
  11. എള്ളെണ്ണ.
    (വിളക്കെണ്ണ പാടില്ല)
  12. തിരി.
  13. കോടിമുണ്ട്.
  14. ഗ്രന്ഥം.
  15. നാണയങ്ങൾ.
  16. സ്വർണ്ണം.
  17. കുങ്കുമം.
  18. കണ്മഷി.
  19. വെറ്റില.
  20. അടക്ക.
  21. ഓട്ടുകിണ്ടി.
  22. വെള്ളം.

വിഷുക്കണി…. എങ്ങനെ ഒരുക്കാം?
കണിയൊരുക്കുന്നതിന് കൃത്യമായ ചിട്ടകളുണ്ട്. പ്രാദേശികമായി
ചില ഭേദഗതികൾ ഉണ്ടാകാം.
ഓരോ വസ്‌തുവും സത്വ, രജോ, തമോ ഗുണമുള്ളവയാണ്. കണിയൊരുക്കാൻ സത്വ ഗുണമുള്ളവയേ പരിഗണിക്കാവൂ.

തേച്ചുവൃത്തിയാക്കിയ നിലവിളക്കേ ഉപയോഗിക്കാവൂ.
ഓട്ടുരുളിയിൽ കണിയൊരുക്കണം. ഉരുളി തേച്ചുവൃത്തിയാക്കണം.
ഉണക്കലരിയും നെല്ലും ചേർത്ത്,
പകുതിയോളം നിറയ്‌ക്കുക.
ഇതിൽ നാളികേരമുറി വയ്ക്കണം. നാളികേരമുറിയിൽ, എണ്ണനിറച്ച് തിരിയിട്ട് കത്തിക്കുന്ന പതിവ് ചിലയിടങ്ങളിലുണ്ട്.

സ്വർണവർണ്ണത്തിലുള്ള കണിവെള്ളരി ഇതിനൊപ്പം വയ്‌ക്കുക.

ചക്ക, മാങ്ങ, കദളിപ്പഴം
എന്നിവയാണ് പിന്നീട് വയ്ക്കേണ്ടത്.
ചക്ക ഗണപതിയുടെ ഇഷ്‌ടഭക്ഷണമാണെന്ന് വിശ്വാസം.
മാങ്ങ സുബ്രഹ്‌മണ്യനും…. കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്.

ഇത്രയുമായാൽ വാൽക്കണ്ണാടി വയ്‌ക്കാം.

ശ്രീഭഗവതിയുടെ സ്‌ഥാനമാണ് വാൽക്കണ്ണാടിക്ക്.

കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാൻ കൂടിയാണിത്.

ദൈവത്തിനൊപ്പം സ്വത്വവും അറിയുക എന്നും സങ്കൽപ്പമുണ്ട്.

ഇനി, കൃഷ്‌ണവിഗ്രഹം
അലങ്കരിച്ച്, ഇതിനടുത്തുവയ്‌ക്കാം.

എന്നാൽ ദീപപ്രഭമൂലമുള്ള ഒരു നിഴലും വിഗ്രഹത്തിൽ പതിക്കരുത്.

തൊട്ടടുത്ത താലത്തിൽ കോടിമുണ്ടും
ഗ്രന്ഥവും നാണയത്തുട്ടുകളും സ്വർണ്ണവും വയ്ക്കണം.

കുങ്കുമച്ചെപ്പും കണ്മഷിക്കൂട്ടും ഇതിനൊപ്പം
വയ്‌ക്കുന്നവരുണ്ട്.

നാണയത്തുട്ടുകൾ വെറ്റിലയ്‌ക്കും പാക്കിനുമൊപ്പം വേണം വയ്‌ക്കാൻ.

ലക്ഷ്‌മീദേവിയുടെ പ്രതീകമാണ് സ്വർണ്ണവും നാണയങ്ങളും.

ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു.
പച്ചക്കറിവിത്തുകൾ വയ്‌ക്കുന്നതും നല്ലതാണ്. കണികണ്ടശേഷം ഈ വിത്തുകൾ വിതയ്‌ക്കുന്ന പതിവ്, ചിലയിടങ്ങളിൽ
ഇപ്പോഴുമുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close