ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് വലപ്പാട് പഞ്ചായത്ത് കമ്മിറ്റിയുടെയും ശിഹാബ് തങ്ങൾ റിലീഫ് സെല്ലിൻറയും ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ നിർധനരായ മുന്നൂറിൽപ്പരം കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണവും;ഉമ്മമാർക്ക് നമസ്കാര കുപ്പായം വിതരണവും ;വലിയകത്ത് ബഷീർ മകൻ ഹാഫിള് മുഹമ്മദ് അസ്ലമിനെ മോമെന്റൊയും ക്യാഷ് അവാർഡും നൽകി
ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് വലപ്പാട് പഞ്ചായത്ത് കമ്മിറ്റിയുടെയും ശിഹാബ് തങ്ങൾ റിലീഫ് സെല്ലിൻറയും ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ നിർധനരായ മുന്നൂറിൽപ്പരം കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണവും;ഉമ്മമാർക്ക് നമസ്കാര കുപ്പായം വിതരണവും ;വലിയകത്ത് ബഷീർ മകൻ ഹാഫിള് മുഹമ്മദ് അസ്ലമിനെ മോമെന്റൊയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. വലപ്പാട് പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് അലി കഴിമ്പ്രം അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്തുലീഗ് ജില്ലാ പ്രസിഡന്റ് എ.എം സനൗഫൽ പരിപാടി ഉൽഘാടനം നിർവഹിച്ചു. നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് കെ.എ.ഷൗക്കത്തലി മുഖ്യ പ്രഭാഷണം നടത്തി.മുസ്ലിം ലീഗ് നാട്ടിക നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ആർ. എം മനാഫ് പ്രവാസി കോൺഗ്രസ് ജില്ലാ വൈ: പ്രസിഡന്റ് ഇഖ്ബാൽ. എം.എം , മുൻ ഗ്രാമപഞ്ചായത്ത് വൈ:പ്രസിഡന്റ് അബ്ദുൽ മജീദ് എടമുട്ടം; കഴിമ്പ്രംമേഖല മുസ്ലിംലീഗ് പ്രസിഡണ്ട് സി. കെ .ഹുസൈൻ മാസ്റ്റർ; വാർഡ് മെമ്പർ ഫാത്തിമ സലിം; സുലൈമാൻ മൗലവി മേലറ്റത്ത് ; പി.കെ.കാദർ കുട്ടി; കാവുങ്ങൽ അബ്ദുൽ ഖാദർ എന്നിവർ ആശംസകൾ അർപ്പിച്ചു. മുസ്ലിംലീഗ് വലപ്പാട് പഞ്ചായത്ത് സെക്രട്ടറി ആദിൽ അബ്ബാസ് സ്വാഗതം ആശംസിച്ചു. അശ്റഫ് പള്ളിപറമ്പിൽ നന്ദിയും പറഞ്ഞു. അഹമ്മദ് ഫൈസി എടമുട്ടം പ്രാർത്ഥനക്ക് നേതൃത്വം നൽകി.