വിഷുക്കണി
വിഷുക്കണി
കിഴക്കൻ ചക്രവാളസീമയിൽ
കതിരോൻ പുഞ്ചിരിച്ചു.
കനകമയൂഖങ്ങൾ പീലിവിരിച്ചു.
കർണ്ണികാരങ്ങൾ പൂത്തുലഞ്ഞു.
മേടപ്പുലരി മിഴിതുറന്നു.
മഞ്ഞപ്പട്ടുടയാട ചാർത്തി,
പീലിത്തിരുമുടികെട്ടി,
അരമണികിങ്ങിണി,കാൽത്തള അണിഞ്ഞ്,
കോലക്കുഴൽ ചുണ്ടിൽചേർത്ത്,
കാർവർണ്ണൻ പുഞ്ചിരിതൂകി.
ഉണക്കലരി നാളീകേരവു०,കൊന്നപ്പൂക്കളു० കണിവെള്ളരിയുമായ് അമ്മ ഓട്ടുരുളിയിൽ കണിയൊരുക്കി.
ഉണ്ണിക്കുട്ടൻെറ കണ്ണുപൊത്തിയമ്മ കണ്ണനാമുണ്ണിയെ കണികാണിച്ചു.
കൈനിറയെ കൈനീട്ടവുമായ്,
ഉണ്ണിക്കുട്ടനു० പുഞ്ചിരിച്ചു.
ആശ അശോകൻവിഷുക്കണി കിഴക്കൻ ചക്രവാളസീമയിൽ കതിരോൻ പുഞ്ചിരിച്ചു. കനകമയൂഖങ്ങൾ പീലിവിരിച്ചു. കർണ്ണികാരങ്ങൾ പൂത്തുലഞ്ഞു. മേടപ്പുലരി മിഴിതുറന്നു. മഞ്ഞപ്പട്ടുടയാട ചാർത്തി, പീലിത്തിരുമുടികെട്ടി, അരമണികിങ്ങിണി,കാൽത്തള അണിഞ്ഞ്, കോലക്കുഴൽ ചുണ്ടിൽചേർത്ത്, കാർവർണ്ണൻ പുഞ്ചിരിതൂകി. ഉണക്കലരി നാളീകേരവു०,കൊന്നപ്പൂക്കളു० കണിവെള്ളരിയുമായ് അമ്മ ഓട്ടുരുളിയിൽ കണിയൊരുക്കി. ഉണ്ണിക്കുട്ടൻെറ കണ്ണുപൊത്തിയമ്മ കണ്ണനാമുണ്ണിയെ കണികാണിച്ചു. കൈനിറയെ കൈനീട്ടവുമായ്, ഉണ്ണിക്കുട്ടനു० പുഞ്ചിരിച്ചു. ആശ അശോകൻ