ഗ്രാമ വാർത്ത.
തളിക്കുളത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു
തളിക്കുളത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. പറവൂർ തട്ടാൻപടി സ്വദേശികളായ പുത്തൻപുരയിൽ പുത്തൻപുരയിൽ പത്മനാഭൻ(81), ഭാര്യ പാറുക്കുട്ടി(79) എന്നിവരാണ് മരിച്ചത്.ഷാജു ഭാര്യ ശ്രീജ(44), മകൾ അഭിരാമി(11) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. കാർ യാത്രക്കാരാണ് മരിച്ചത്. തളിക്കുളം കൊപ്രക്കളത്ത് ആണ് അപകടം. കാർ ഡ്രൈവർ ഉറങ്ങിയതാണോയെന്ന് സംശയം. ദിശ തെറ്റി കയറി ബസിൽ ഇരിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റവരെ തൃശൂരിലെ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാ പ്രവർത്തനത്തിനിടയിൽ മാല മോഷ്ടിക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി.