ഗ്രാമ വാർത്ത.
തളിക്കുളത്ത് വാഹനാപകടത്തിൽ മരണം മൂന്നായി.
തൃശൂർ തളിക്കുളത്ത് വാഹനാപകടത്തിൽ മരണം മൂന്നായി. ഗുരുതര പരിക്കുകളോടെ ചികിത്സയിലുണ്ടായിരുന്ന 11കാരി അഭിരാമി ആണ് മരിച്ചത്. അപകട സ്ഥലത്ത് വെച്ച് തന്നെ പറവൂർ തട്ടാൻപടി സ്വദേശികളായ പുത്തൻപുരയിൽ പത്മനാഭൻ(81), ഭാര്യ പാറുക്കുട്ടി(79) എന്നിവരാണ് മരിച്ചിരുന്നു. ഇവരുടെ മകൻ ഷാജു (49), ഭാര്യ ശ്രീജയും (44) ചികിത്സയിലുണ്ട്. ഷാജുവിന്റെയും ശ്രീജയുടെയും മകളാണ്. തളിക്കുളം കൊപ്രക്കളത്ത് രാവിലെ എഴോടെ കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോവുകയായിരുന്ന കുടുംബം സഞ്ചാരിച്ചിരുന്ന കാർ യാത്രക്കാരാണ് മരിച്ചത്. കാർ ഡ്രൈവർ ഉറങ്ങിയതാണോയെന്ന് സംശയം. ദിശ തെറ്റി കയറി ബസിൽ ഇരിക്കുകയായിരുന്നു. പരിക്കേറ്റവർ തൃശൂരിലെ അശ്വനി ആശുപത്രിയിൽ ചികിത്സയിലാണ്..