കോൺഗ്രസ്സ് നൈറ്റ് മാർച്ച് നടത്തി
കോൺഗ്രസ്സ് നൈറ്റ് മാർച്ച് നടത്തി
കോൺഗ്രസ്സ് നൈറ്റ് മാർച്ച് നടത്തി ജനാധിപത്യ ഇന്ത്യയെ ഇരുണ്ട യുഗത്തിലേക്ക് തള്ളിവിടുന്ന സംഘപരിവാർ ഭീകരതക്ക് എതിരെ പോരാട്ടം നയിക്കുന്ന രാഹുൽ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കോൺഗ്രസ്സ് തളിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി നമ്പികടവ് പ്രിയദർശിനി സ്മാരക മന്ദിരത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് തളിക്കുളം സെന്ററിൽ സമാപിച്ചു. നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന ജാഥക്ക് കോൺഗ്രസ്സ് നേതാകളായ സി എം നൗഷാദ്, പി ഐ ഷൗക്കത്തലി, സി വി ഗിരി പി എസ് സുൽഫിക്കർ, ഹിറോഷ് ത്രിവേണി, എ എം മെഹബൂബ്, ഗഫൂർ തളിക്കുളം,എൻ വി വിനോദൻ, എ എ മുഹമ്മദ് ഹാഷിം, ഷീജ രാമചന്ദ്രൻ ലിന്റ സുഭാഷ് ചന്ദ്രൻ, സുമന ജോഷി, ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ,സുജിത്ത് കുട്ടം പറമ്പത്ത് ഷെമീർ മുഹമ്മദലി, കെ എ മുജീബ്, സി സി ജയാനന്ദൻ, ഫൈസൽ പുതുക്കുളം, റഫീക്ക് അറക്കവീട്ടിൽ, എന്നിവർ നേതൃത്വം നൽകി.