ദുര്‍ഗയും വൈഗയും. തൃശ്ശൂരിലേക്ക്.
നെയ്യാര്‍ ഡാമിലെ സിംഹ സഫാരി പാര്‍ക്കില്‍ പാര്‍പ്പിച്ചിരുന്ന കടുവകളെ തൃശൂരിലെ മൃഗശാലയിലേക്ക് മാറ്റും. പുതൂർ സുവോളനിക്കൽ പാർക്കിലേക്ക് ആണ് ഉദ്ദേശിക്കുന്നത്. എന്നാൽ താത്കാലികമായി തൃശൂർ മൃഗശാലയിൽ നിറുത്തും. വയനാടന്‍ കടുവകളായ ദുര്‍ഗയേയും വൈഗയേയുമാണ് തൃശൂരിലേക്ക് കൊണ്ടുവരുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ കടുവകളെ നെയ്യാറില്‍ നിന്നും കൊണ്ടു പോകും. കടുവകളെ കൊണ്ടുപോകുന്നതിനായി പ്രത്യേകം തയ്യാറാക്കിയ കൂടുകള്‍ ഇന്നെത്തും. വയനാട് ജില്ലയിലെ ഇരുളത്ത് ജനവാസ കേന്ദ്രത്തിലെത്തിയായിരുന്നു വൈഗ എന്ന പേരില്‍ അറിയപ്പെടുന്ന കടുവ ഭീതി പടർത്തിയത്. ആരോഗ്യ സ്ഥിതി മോശമായിരുന്നതിനാല്‍ സിംഹ സഫാരിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. 2019ല്‍ വയനാട് ജനവാസ കേന്ദ്രങ്ങളെ ഭീതിയിലാഴ്ത്തിയതിനെ തുടര്‍ന്ന് ദുര്‍ഗയെ കെണിവെച്ച് പിടികൂടുകയായിരുന്നു. പിടികൂടിയ സമയത്ത് ദുർഗയ്ക്ക് 10 വയസ് പ്രായമാണുണ്ടയിരുന്നത്. പല്ലുകള്‍ പൊഴിഞ്ഞിരുന്നു. തിരികെ കാട്ടിലേക്ക് പോകാനുള്ള ആരോഗ്യ സ്ഥിതിയായിരുന്നില്ല ദുര്‍ഗയുടേത്..