ഗ്രാമ വാർത്ത.
ജെ.സി.ഐ ഇന്ത്യയുടെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. രഖേഷ് ശർമ്മയ്ക്ക് നാട്ടിക പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

തൃപ്രയാർ: ജെ.സി.ഐ ഇന്ത്യയുടെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. രഖേഷ് ശർമ്മയ്ക്ക് നാട്ടിക പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സമ്മേളനം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. അഡ്വ. ഷൈൻ ടി. ഭാസ്‌കരൻ അധ്യക്ഷതവഹിച്ചു. മുൻ ദേശീയ പ്രസിഡന്റ് അഡ്വ. എ.വി. വാമനകുമാർ, ജില്ലാ ജഡ്ജി സി. ആർ. ദിനേഷ് , പ്രേമചന്ദ്രൻ വടക്കേടത്ത് ,സി.എ. മുഹമ്മദ് റഷീദ്, അനിൽ പുളിക്കൽ, സി.കെ. സുഹാസ്, സി.ജി. അജിത്കുമാർ, സൂരജ് വേളയിൽ, അഞ്ജലി മനോജ്, അഡ്വ. സി.വി. വിശ്വേഷ്, അഡ്വ. ടി.എൻ. സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
നാട്ടികയിൽ നിന്ന് ഘോഷയാത്രയുമുണ്ടായി.