ഗ്രാമ വാർത്ത.
മണപ്പുറം സമീക്ഷ പുരസ്കാരം
തൃശൂർ: മണപ്പുറം സമീക്ഷ രാമു കാര്യാട്ട് സമഗ്ര സംഭാവനാ പുരസ്കാരം ടി.പത്മനാ ഭന് സമ്മാനിക്കും. സി.കെ. ജി വൈദ്യർ സാംസ്കാരിക പുരസ്കാരം നിലമ്പൂർ അയിഷയ്ക്കും കെ. വി. പീതാംബരൻ സാമൂഹി ക. സേവനപൂരസ്കാരം സി. കെ.ശശീന്ദ്രനും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. മേയ് ഒന്നിന് വൈകിട്ട് 3.30ന് തളിക്കുളം ബ്ലൂമിംഗ് ബഡ്സ് സ്കൂളിൽ ന ടക്കുന്ന ആദരർപ്പണ സമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജൻ,ടി.എൻ.പ്ര താപൻ എം.പി,പി.ആർ.കറപ്പൻ എന്നിവർ പുരസ്കാരസമർപ്പണം നടത്തും. ടി.ആർ.ഹാരി അദ്ധ്യക്ഷത വഹിക്കും.