കായികമേള .2023.സംഘടിപ്പിച്ചു.
വാടാനപ്പള്ളി ഗ്രാമപഞ്ചായത്തും ക്രൈസ്റ്റ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗവും തളിക്കുളം ഐ സി ഡി എസ പ്രൊജക്റ്റിന്റെ സഹകരണത്തോടെ വാടാനപ്പള്ളി പഞ്ചായത്തിലെ 28 അംഗനവാടികളിലെ കുമാരി ക്ലബ്ബിലെ10 മുതൽ 15 വയസുള്ള വിദ്യാർത്ഥികൾക്കായി കായികമേള 2023 സംഘടിപ്പിച്ചു. രണ്ടാം വർഷ സോഷ്യൽ വർക്ക് വിദ്യാർത്ഥികളുടെ ഫീൽഡ് വർക്ക് ഭാഗമായി തൃത്തല്ലൂർ ശ്രീവിദ്യ പോഷിണി സ്കൂളിൽ വച്ച് നടത്തിയ പരിപാടിയിൽ ഓരോ അംഗനവാടിയുടെ കീഴിൽ നിന്നും ഒരു കുട്ടി വീതം പങ്കെടുത്തു. വിവിധങ്ങളായ മത്സരങ്ങൾക്കൊടുവിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ വരെ മെഡലും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ശാന്തി ഭാസി കായികമേള ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ സി എൻ നിസാർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീ കെ എസ് ധനീഷ് സ്വാഗതം അറിയിച്ചു സംസാരിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ സബിത്ത് എ. എസ് അംഗനവാടി പ്രവർത്തക ശ്രീമതി ഷീജ, പഞ്ചായത്ത് CWF സൗമ്യ എന്നിവർ സംസാരിച്ചു. ക്രൈസ്റ്റ് കോളേജിലെ ഡിപ്പാർട്ട്മെൻറ് പ്രതിനിധീകരിച്ച് വർഷ ബാലകൃഷ്ണൻ നന്ദി അറിയിച്ചു. ക്രൈസ്റ്റ് കോളേജിലെ സോഷ്യൽ വർക്ക് വിദ്യാർഥികളായ ജെറിൻ ജോസഫ് ജയ്മോൻ, ഫർസീൻ കെ എൻ, അനന്യ പി ദേവച്ചൻ, അക്ഷയ് പി എന്നിവർ നേതൃത്വം നൽകി.