ഗ്രാമ വാർത്ത.
ജീവകാരുണ്യ പ്രവർത്തകൻ അബ്ദുൾ അസീസ് തളിക്കുളത്തിന്റെ നേതൃത്വത്തിൽ നോമ്പുതുറ സംഘടിപ്പിച്ചു
ജീവകാരുണ്യ പ്രവർത്തകൻ അബ്ദുൾ അസീസ് തളിക്കുളത്തിന്റെ നേതൃത്വത്തിൽ നോമ്പുതുറ സംഘടിപ്പിച്ചു.തൃപ്രയാർ സെന്റർ ജുമാ മസ്ജിദ് ഖത്തീബ് എ.എസ്.അബ്ദുറഹ്മാൻ റംസാൻ സന്ദേശം നൽകി.തൃപ്രയാർ കപിലാശ്രമം മഠാധിപതി സ്വാമി തേജസ്വരൂപാനന്ദ സരസ്വതി,കവി കെ.ദിനേശ് രാജ എന്നിവർ മുഖ്യാതിഥികളായി.മുപ്പത് വർഷമായി റംസാൻ നോമ്പെടുക്കുന്ന പുഷ്പമണി കരുവത്ത്,പതിനൊന്ന് വർഷമായി നോമ്പനുഷ്ഠിക്കുന്ന സുമ എന്നിവരെ ചടങ്ങിൽ ആദരിച്ചു.അബ്ദുൾ അസീസ് തളിക്കുളം,ബൈജു കരുവത്ത്,താജുദ്ധീൻ പണിക്കവീട്ടിൽ,സഗീർ,ജമാൽ,ബക്കർ എന്നിവർ സംസാരിച്ചു.കഴിഞ്ഞ 22 വർഷമായി നോമ്പുതുറക്കൊപ്പം റംസാൻ കിറ്റ് വിതരണം,നിർദ്ധന രോഗികൾക്ക് ചികിത്സാ സഹായം ഉൾപ്പെടെ വിവിധങ്ങളായ സഹായങ്ങളാണ് അബ്ദുൾ അസീസ് തളിക്കുളത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കാറുള്ളത്..