ഗ്രാമ വാർത്ത.
മൈസൂരിൽ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച സംഭവം: അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവ് തൂങ്ങി മരിച്ച നിലയിൽ
ഊരകം ചെമ്പകശേരി സബീന(30) ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ മൈസൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതിയായ കരുവന്നൂർ ചെറിയ പാലം കാരയിൽ ഷഹാസ് (23) ആണ് വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സബീനയുടെ ബന്ധുക്കളുടെ പരാതിയിൽ മൈസൂർ സരസ്വതിപുരം പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റിലായിരുന്ന പ്രതി ഷഹാസ് ജാമ്യത്തിലിറങ്ങി വെള്ളിയാഴ്ചയാണ് വീട്ടിലെത്തിയത്. മൈസൂരിലെ സ്വകാര്യ ടെലികോം കമ്പനിയിലെ ജീവനക്കാരിയായിരുന്നു സബീന. ആൺ സുഹൃത്തായ ഷഹാസിനൊപ്പമാണ് താമസിച്ചിരുന്നത്. സബീനയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. ദുരൂഹതയുള്ളതിനാൽ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ഷഹാസിനെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിൽ കുറ്റം സമതിക്കുകയും ചെയ്തു. തുടർന്ന് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.