ഗ്രാമ വാർത്ത.
കഴിമ്പ്രം ബീച്ച് ഫെസ്റ്റ് സൈക്കിൾ റാലി സ്റ്റണ്ട് ഷോ
ഹൈറിച്ച് കഴിമ്പ്രം ബീച്ച് ഫെസ്റ്റ് 2023 ന്റെ ഭാഗമായി ടീം റൈഡേർസ് അവതരിപ്പിച്ച സൈക്കിൾ റാലിയും എം ടി ബി ഫ്രീ സ്റ്റൈൽ സ്റ്റണ്ട് ഷോ യുടെയും ഉദ്ഘാടനം ബ്ലോക്ക് മെമ്പറായ മല്ലിക ദേവൻ നിർവഹിച്ചു. ശോഭസുബിൻ ചടങ്ങിൽ അധ്യക്ഷനായി. ഷൈൻ നെടിയിരിപ്പിൽ, മെമ്പർ മാരായ വസന്ത ദേവലാൽ, രശ്മി സിജോ,സുരേന്ദ്രൻ നെടിയിരിപ്പിൽ,മധു കുന്നത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.എക്സൈസ് ഇൻസ്‌പെക്ടർ ബാബു സർ മുഖ്യാതിഥി ആയി. പ്രീതി പ്രേമചന്ദ്രൻ ചടങ്ങിന് നന്ദി അറിയിച്ചു.