ഗ്രാമ വാർത്ത.
40 വർഷങ്ങൾക്കി പ്പുറവും ഓർമകൾക്ക് ഇന്നും അതേ സുഗന്ധം.
40 വർഷങ്ങൾക്ക് ശേഷം ഒരു കൂടിച്ചേരലിന്റെ ആഹ്ലാദത്തിമർപ്പ്
“നമുക്ക് ഒരേ ആകാശം…” എന്ന മുല്ലനേഴി കവിത പാടി അജിത്. ബ്രുണെയിൽ നിന്ന് വന്ന് “മൗലിയിൽ മയിൽപീലി ചാർത്തി” എന്ന പാട്ടിന് നൃത്തച്ചുവടുകളുമായി ലീന. 40 വർഷങ്ങൾക്കി പ്പുറവും ഓർമകൾക്ക് ഇന്നും അതേ സുഗന്ധം. നാട്ടിക എസ്. എൻ. കോളേജിൽ 1979 – 82 ബി എസ് സി സൂവോളജി ബാച്ചിലെ 30 വിദ്യാർഥികൾ ഒത്തുചേർന്നു. ഇന്നവർക്ക് പ്രായം 60 കഴിഞ്ഞു. അന്ന് പറയാൻ മടിച്ചതും വിട്ടുപോയതുമായ കഥകൾ പറഞ്ഞും പരസ്പരം കെട്ടിപ്പിടിച്ചും അവർ വീണ്ടും പഴയ കൗമാരക്കാരായി. ഉദയബാനു, ശിവൻ എന്നിവരാണ് ഈ കൂടിച്ചേരൽ സംഘടിപ്പിച്ചത്
പ്രിൻസിപ്പൽ ഡോ. പി. എസ്. ജയ 1982 ലെ ക്ലാസ്സ് ഫോട്ടോ അനാച്ഛാദനം ചെയ്തു.
ഡോ. രമ്യ, സവിത എന്നീ അധ്യാപകർ ആശംസകൾ നേർന്നു.