ഗ്രാമ വാർത്ത.
നാട്ടിക ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് കുടുംബശ്രീ എ.ഡി എസ് വാർഷികാഘോഷം നടത്തി
നാട്ടിക ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് കുടുംബശ്രീ എ.ഡി എസ് വാർഷികാഘോഷം നടത്തി
സി.ഡി.എസ് അംഗം പുഷ്പകുട്ടൻ അധ്യക്ഷത വഹിച്ച ചടങ്ങ് വാർഡ് മെമ്പർ കെ.ആർ ദാസൻ ഉദ്ഘാടനം ചെയ്തു.
വാർഡിലെ ആശ വർക്കർമാർ, ഹരിത കർമ്മസേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, മുതിർന്ന കുടുംബശ്രീ അംഗങ്ങൾ എന്നിവരെ ആദരിക്കുകയും പുടവയും നൽകി.
മറ്റു തൊഴിലാളികൾക്ക് കുടയും നൽകി. ബാലസഭ പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക് ഉപഹാരവും നൽകി.
സി.ഡി.എസ് ചെയർപേഴ്സൺ കമലം ശ്രീകുമാർ, വൈസ് ചെയർ പേഴ്സൺ രാജി രഞ്ജൻ മറ്റു സി.ഡി.എസ് അംഗങ്ങൾ, എ കൗണ്ടന്റ് സിംന അനുഭവ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എ.ഡി. എസ് സെക്രട്ടറി ഇന്ദിര ജനാർദനൻ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിയ ദാസൻ സ്വാഗതവും പ്രവാസിനി രാജു നന്ദിയും പറഞ്ഞു.