ഗ്രാമ വാർത്ത.
റേഷൻ ഇ പോസ് മിഷൻ പ്രവർത്തിക്കാത്തതിൽ റേഷൻ വ്യാപാരികൾ ധർണ്ണ നടത്തി
റേഷൻ ഇ പോസ് മിഷൻ പ്രവർത്തിക്കാത്തതിൽ റേഷൻ വ്യാപാരികൾ ധർണ്ണ നടത്തി
പെരിങ്ങോട്ടുകര : നിരന്തരമായി റേഷൻ ഇ പോസ് മിഷൻ പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് താന്ന്യം ,അന്തിക്കാട് പഞ്ചായത്തിലെ റേഷൻ വ്യാപാരികൾ താന്ന്യം പഞ്ചായത്തിന് മുൻപിൽ ധർണ്ണ നടത്തി .മുൻ ARRDA ജില്ല പ്രസിഡൻ്റ് വി.കെ.പ്രദീപ് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു .കെ കെ.മോഹനൻ ,സി.ഡി വിൽസൺ, പി.ജെ വിമൽ ,എ കൃഷ്ണാനന്ദൻ എന്നിവർ പ്രസംഗിച്ചു