അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി സി.പി.എമ്മിലെ കെ.കെ ശശിധരൻ ചുമതലയേറ്റു. സി.പി.എം മണലൂർ ഏരിയ കമ്മിറ്റി അംഗവും കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) മണലൂർ ഏരിയ പ്രസിഡന്റും എൻആർഇജി ഏരിയ സെക്രട്ടറിയുമാണ്.
അരിമ്പൂർ കൈപ്പിള്ളി ഡിവിഷൻ അംഗമായാണ് വിജയിച്ചത്. എൽ.ഡി.എഫ് ധാരണ പ്രകാരം ആദ്യ രണ്ടേകാൽ വർഷം പ്രസിഡന്റായിരുന്ന സി.പി.ഐ യിലെ കൃഷ്ണകുമാർ രാജി വെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. ജില്ലാ പഞ്ചായത്ത് പ്രൊജക്റ്റ് ഡയറക്ടർ സെറീന എ. റഹ്മാൻ വരണാധികാരിയായി.അനുമോദന യോഗത്തിൽ സി.കെ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.