തളിക്കുളം എസ്. എൻ. വി. യു. പി. സ്കൂളിൽ സമ്മർ ഫെസ്റ്റ് 2023 അവധിക്കാല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
തളിക്കുളം എസ്. എൻ. വി. യു. പി. സ്കൂളിൽ അവധിക്കാല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.ഏപ്രിൽ 27,28,29 തിയ്യതി കളിലായി നടക്കുന്ന’ സമ്മർ ഫെസ്റ്റ് 2023 -ത്രിദിന ക്യാമ്പിന്റെ ന്റെ ഉദ്ഘാടനം പ്രശസ്ത കവിയും ഗാനരചയിതാവുമായ ഡോ. സി രാവുണ്ണി നിർവഹിച്ചു. സ്കൂൾമാനേജർ ശ്രീ. ഇ. എ. സുഗതകുമാർ അധ്യക്ഷനായി. കഥ, കവിത, നാടകം, സംഗീതം, ചിത്രരചന, കരകൗശലം എന്നീ മേഖലകളിലാണ് പരിശീലനം നൽകുന്നത്.
പ്രശസ്ത സിനിമ സീരിയൽ താരം ശ്രീ. ഷൈജൻ ശ്രീവത്സം, സിനിമ അസോസിയേറ്റ് ഡയറക്ടർ ഉണ്ണി സത്താർ, ആർട്ടിസ്റ്റ് അനിതാവർമ്മ, ശ്രീമതി. കൃഷ്ണ ടീച്ചർ,പ്രൊഫസർ വീരാൻകുട്ടി, രഞ്ജു ഷൈൻ, പ്രസാദ് ഞെരുവശ്ശേരി, സജീവൻ നാട്ടിക, ശ്രീലക്ഷ്മി, എങ്ങണ്ടിയൂർ കാർത്തികേയൻ, ശ്രീമതി. സ്വപ്ന ബാബു, നിത്യ രമേഷ് എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്.കായിക അധ്യാപകനായ ശ്രീ. ബിനീഷിന്റെ നേതൃത്വത്തിൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന പരിശീലനവും കുട്ടികൾക്കായി നൽകുന്നുണ്ട്.250 ഓളം കുട്ടികളാണ് ക്യാമ്പിൽ പങ്കാളികളാകുന്നത്. പ്രധാനാധ്യാപിക ശ്രീമതി എൻ വി മിനി സ്വാഗതവും ശ്രീമതി പി ടി സിജ്‌ന നന്ദിയും പറഞ്ഞു.