തളിക്കുളം ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതി പ്രകാരം വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി അനീമിക് ആയ ബി പി എൽ കുടുംബങ്ങളിലെ സ്ത്രീകൾക്ക് പോഷകാഹാര കിറ്റ് വിതരണം നടത്തി.


തളിക്കുളം ഗ്രാമപഞ്ചായത്ത് 2022-23 ജനകീയസൂത്രണ പദ്ധതി പ്രകാരം വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി അനീമിക് ആയ ബി പി എൽ കുടുംബങ്ങളിലെ സ്ത്രീകൾക്ക് പോഷകാഹാര കിറ്റ് വിതരണം നടത്തി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സി. പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഐ. സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടമായി തളിക്കുളം പഞ്ചായത്തിലെ സ്ത്രീകൾക്ക് വേണ്ടി വിളർച്ച കണ്ടെത്തുന്നതിനുള്ള ക്യാമ്പ് നടത്തുകയും അതിൽ നിന്നും ഹീമോ ഗ്ലോബിൻ 11 പോയിന്റിന് താഴെയുള്ള 100 സ്ത്രീകളെ കണ്ടെത്തിയാണ് പോഷകാഹാര കിറ്റ് വിതരണം നടത്തിയത്. അണ്ടിപ്പരിപ്പ്, മുന്തിരി, ഈന്തപ്പഴം, ബദാo തുടങ്ങിയ പോഷകാഹാരങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ട് ഓരോരുത്തർക്കും 1000 രൂപയുടെ കിറ്റ് ആണ് വിതരണം ചെയ്തത്. വിതരണം കഴിഞ്ഞു 3 മാസം കഴിഞ്ഞാൽ 100 സ്ത്രീകളെ വീണ്ടും അനീമിക് ടെസ്റ്റ് നടത്തി മോണിറ്ററിങ് നടത്താനുമാണ് പഞ്ചായത്ത് ഉദ്ദേശിക്കുന്നത്. ഹെൽത്ത് ഇൻസ്‌പെക്ടർ ടി. പി. ഹനീഷ്‌കുമാർ പദ്ധതി വിശദീകരണം നടത്തി. തളിക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഐ. എസ്. അനിൽകുമാർ, സന്ധ്യ മനോഹരൻ, കെ. കെ. സൈനുദ്ധീൻ, JHI വിദ്യാ സാഗർ, അംഗൻവാടി ലീഡർ ഷീജ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ സിനി. കെ. എസ് ചടങ്ങിൽ സ്വാഗതാവും ജാഗ്രത സമിതി ഫെസിലിറ്റേറ്റർ അനീഷ കെ. എസ് നന്ദിയും പറഞ്ഞു.