ഗ്രാമ വാർത്ത.
തൃപ്രയാർ വടക്കേടത്ത് കളരിയിൽ പ്രതിഷ്ഠയോടനുബനധിച്ച് പാതിരാ കുന്ന് മന സദാനന്ദൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന സർപ്പബലി
“തൃപ്രയാർ: വടക്കേടത്ത്കളരിയിൽ കളരി പുനർനവീകരണത്തോടനുബന്ധിച്ച് ദേവതകളുടെ പ്രതിഷ്ഠയും പാമ്പുംകാവിൽ സർപ്പബലിയും നടന്നു. ബുധനാഴ്ച രാവിലെ കാവിൽ പൂജ നടന്നു. സർപ്പബലിക്ക് പാതിരാകുന്ന് മന സദാനന്ദൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് വാസ്തുബലി, പ്രസാദ ശുദ്ധി എന്നിവയുണ്ടായി. വ്യാഴാഴ്ച രാവിലെ ഗണപതിഹോം, ബിംബശുദ്ധി, രാവിലെ 8നും 9നും മധ്യേ പ്രതിഷ്ഠാകർമ്മവും നടന്നു. പു.കെ സുധീർ പണിക്കർ ആചാര്യനായിരുന്നു. ദീപസ്ത്ംഭം തെളിയിക്കൽ അവണങ്ങാട്ട് കളരി അഡ്വ എ.യു രഘുരാമപ്പണിക്കർ നിർവഹിച്ചു. ബാലചന്ദ്രൻ വടക്കേടത്ത്, വി. ക്യഷ്ണദാസ്, പ്രേമചന്ദ്രൻ വടക്കേടത്ത്,വി.എസ് ദേവദാസ്, വി. ക്യഷ്ണചന്ദ്രൻ എന്നിവർ നേത്യത്വം നല്കി.”