ഗ്രാമ വാർത്ത.
നാട്ടിക ദേശീയപാതയിൽ ലോറിയും, വിനോദയാത്ര സംഘം സഞ്ചരിച്ച കാറും കൂട്ടിയിടിച്ച് തിരൂർ ആലത്തിയൂർ സ്വദേശികളായ രണ്ട് പേർ മരിച്ചു.
തൃപ്രയാർ : നാട്ടിക ദേശീയപാതയിൽ ലോറിയും, വിനോദയാത്ര സംഘം സഞ്ചരിച്ച കാറും കൂട്ടിയിടിച്ച് തിരൂർ ആലത്തിയൂർ സ്വദേശികളായ രണ്ട് പേർ മരിച്ചു. ആലത്തിയൂർ സ്വദേശികളായ മൂച്ചിക്കൽ മുഹമ്മദ് ഷാജിയുടെ മകൻ സഫ് വാൻ (19), നടുവിൽപറമ്പിൽ അബ്ദുൽ റസാഖിന്റെ മകൻ മുഹമ്മദ്റിയാൻ (17) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ നാലുപേരേ തൃശൂരിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊടൈകനാലിൽ നിന്നും വിനോദ യാത്ര കഴിഞ്ഞു തിരിച്ചു വരുന്നതിനിടെ നാട്ടികയിൽ വെച്ച് ലോറിയും ഇവർ സഞ്ചരിച്ച കാറും കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം.