പൂർവ്വ വിദ്യാർത്ഥി സംഗമം
പൂർവ്വ വിദ്യാർത്ഥി സംഗമം
ചെന്ത്രാപ്പിന്നി, ചെന്ത്രാപ്പിന്നി ഹയർ സെക്കണ്ടറി സ്കൂൾ 1975-76 SSLC ബാച്ചിൻ്റെ ആദ്യ പൂർവ്വ വിദ്യാർത്ഥി സംഗമം ഏപ്രിൽ 27 വ്യാഴം, സ്കൂളിൽ സംഘടിപ്പിച്ചു.
സംഘാടനത്തിന് നേതൃത്വം വഹിച്ചത് ശ്രീ.ഉദയഭാനു കല്ലിങ്കൽ ,ശശി പൊറ്റെക്കാട്ട് മുരളി വെളമ്പത്ത് എന്നിവരാണ്.
Dr. കാർത്തികേയൻ സ്വാഗത പ്രസംഗം നടത്തി.ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ശ്രീ.സജീവൻ മാസ്റ്ററുടെ പ്രഭാഷണവും ഗുരുക്കന്മാരെ ആദരിക്കുന്ന ചടങ്ങും പഴയ ബാച്ചിൻ്റെ ഫോട്ടോ അനാഛാദനം ശ്രീ .ജയരാജൻ മാസ്റ്ററും നിർവ്വഹിച്ചു. പരിപാടിയിൽ 40 വിദ്യാർത്ഥികളോളം പങ്കെടുത്തു.
ഗുരുക്കന്മാരുടെ അനുഭവങ്ങൾക്ക് കാതോർത്ത് ശ്രീനിവാസൻ ശ്രീ.കൊല്ലാറ നന്ദി പ്രകടനവും നടത്തിയ പരിപാടികൾക്ക് ഉച്ചഭക്ഷണത്തോടെ വിരാമമിട്ടു.
വീണ്ടും ഉടനെ കണ്ടു മുട്ടാമെന്ന പ്രതീക്ഷയോടെ ,സന്തോഷപൂർവ്വം എല്ലാവരും താൽക്കാലികമായി വിട പറഞ്ഞു.