വലപ്പാട് ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യ മുക്ത പഞ്ചായത് ആകുന്നതിനായി ഹരിത സഭ സംഘടിപ്പിച്ചു

വലപ്പാട് ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യ മുക്ത പഞ്ചായത് ആകുന്നതിനായി ഹരിത സഭ സംഘടിപ്പിച്ചു..വലപ്പാട് kc വാസു ഹാളിൽ വെച്ച് നടത്തിയ ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് ഉത്ഘാടനം നിർവഹിച്ചു..
പഞ്ചായത്ത് വൈസ് പ്രസിഡന്റ് VR ജിത്ത് അധ്യക്ഷത വഹിച്ചു..ജൈവ അജൈവ മാലിന്യ ങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുക,പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമസേനക് കൈമാറുക, യൂസേഴ്ഫീ ഉറപ്പാക്കുക രിക്കുക, പൊതു ഇടങ്ങളിലെ ശുജീകരണം തുടങ്ങി
മാർച്ച് 15മുതൽ ജൂൺ 5വരെ പഞ്ചായത്ത് ഏറ്റെടുത്ത് നടത്തിയ അടിയന്തിര പ്രവർത്തികളുടെ പൂർത്തീകരണ റിപ്പോർട്ടും അവലോകനവും നടത്തി….
പഞ്ചായത് സെക്രട്ടറി ഷിനിൽ റിപ്പോർട്ട് അവതരിപ്പിച്ചു…തുടർന്നു മുഖ്യ വിഷയങ്ങളെ കുറിച് ചർച്ച നടത്തുകയും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും നടത്തി…ഏറ്റവും കൂടുതൽ യൂസേഴ്ഫീ ലഭിച്ച വാർഡിനേയും പഞ്ചായത്തിലെ മുഴുവൻ ഹരിത കർമസേന അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു….
സ്റ്റാന്ഡിങ് കമ്മിറ്റീ ചെയര്മാന്മാരായ ജ്യോതി രവീന്ദ്രൻ, സുധീർ പട്ടലി, പഞ്ചായത്തങ്ങളായ അനിത കാർത്തികേയൻ, ka വിജയൻ,മണി ഉണ്ണികൃഷ്ണൻ,kk പ്രഹർഷന്, അജ്മൽ ഷെരീഫ്,സിജി സുരേഷ്,, രശ്മി ഷിജോ, അശ്വതി മേനോൻ,കില റിസോർസ് പേഴ്സൺ, പഞ്ചായത്ത് നിർവഹണ ഉദ്യോഗസ്ഥർ, ഹരിത കർമസേന അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, ആശ വർക്കേഴ്സ്,കുടുംബശ്രീ അംഗങ്ങൾ,രാഷ്ട്രീയ കക്ഷി പ്രവർത്തകർ,റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, ലൈബ്രറി ഭാരവാഹികൾ എന്നിവർ പങ്ക്തെടുത്തു
