വലപ്പാട് കുടുംബശ്രീ സി ഡി എസ് അരങ്ങ് 2023 ഇരുപത്തിയഞ്ചാം വാർഷികാഘോഷം ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.
വലപ്പാട് കുടുംബശ്രീ സി ഡി എസ് അരങ്ങ് 2023 ഇരുപത്തിയഞ്ചാം വാർഷികാഘോഷം ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. വലപ്പാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.ആർ ജിത്ത് അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ സുനിത ബാബു സ്വാഗതം പറഞ്ഞ ചടങ്ങിൽ വലപ്പാട് സിഡിഎസ് സെക്രട്ടറി മുംതാസ് എവി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്തംഗം മഞ്ഞുള അരുണൻ. കുടുംബശ്രീ ജില്ല മിഷൻ കോ ഓഡിനേറ്റർ നിർമ്മൽ എസ് സി . തളിക്കുളം ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻമാരായ ബിജോഷ് ആനന്ദൻ മല്ലിക ദേവൻ . സി.ആർ ഷൈൻ. ബ്ലോക്ക് മെമ്പർ വസന്ത ദേവലാൽ . ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ പി.വി സുധീർ , തപതി കെ.എ. ജ്യോതി രവീന്ദ്രൻ . സി ഡി എസ് വൈസ് ചെയർ പേഴ്സൺ ഷൈലജ ജയലാൽ . ഗ്രാമ പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു സംസാരിച്ചു തുടർന്ന് കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി