സാഹിത്യം-കലാ-കായികം

കവിത പൂരം

കവിത

പൂരം

കണ്ണിനാനന്ദ കാഴ്ച്ചയേകി..
പൂരത്തിനു കൊടിയേറുകയായ്…
വടക്കുനാഥനു പൊൻ കണിയായ് …
വർണ്ണവിസ്മയമുണരുകയായ് …

ശക്തന്റെ നാട്ടിലെ പുണ്യമായ് …
കേരളനാടിന്നഭിമാനമായ് …
കാതിലാനന്ദ തുടിയുയർത്തി …
ഇലഞ്ഞിത്തറമേളവാദ്യമുയരുകയായ് …

പൊൻത്തിടമ്പേറ്റി ഗജവീരന്മാരണിനിരക്കുകയായ് …
മേളവാദ്യതാളലയ ഘോഷമുണരുകയായ്
വർണ്ണപ്പൊലിമയേകി
മിഴിവേകുന്നൊരു കുടമാറ്റം ..

സായംസന്ധ്യയെ പുളകം ചാർത്താൻ
നെറ്റിപ്പട്ടം ചാർത്തിയൊരുങ്ങീ കരിവീരന്മാരവർ ….
ആലവട്ടം വെൺചാമരമതു …
ഹാ ഹാ വീശുവതെന്തൊരു ഭംഗി …

വാനിൽ വിടരും
പൂത്തിരികൾ …
ഒളിവീശും വർണ്ണച്ചാരുതയേകി…
ഉത്സവമഹിമകളൊരു നൂറായിരമുണ്ടേ…
പൂരപ്പൊലിമകളേറെയുണ്ടേ…
ദേവാദിദേവനാം കൈലാസനാഥന്റെ …
പൂരമെന്നും മനതാരിലൊളി വിതറട്ടെ …

അനിത വിഷ്ണു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close