വാടാനപള്ളി ഗ്രാമപഞ്ചായത്തിൽ നിന്ന് വിരമിക്കുന്ന മൂന്ന് അംഗണവാടി പ്രവർത്തകർക്ക് യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു.
അംഗനവാടി പ്രവർത്തകരുടെ യാത്രയയപ്പ് സമ്മേളനം നടത്തി. വാടാനപള്ളി ഗ്രാമപഞ്ചായത്തിൽ നിന്ന് വിരമിക്കുന്ന മൂന്ന് അംഗണവാടി പ്രവർത്തകർക്ക് യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ സബിത്ത് എ.എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ,ബഹു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശാന്തി ഭാസിഉദ്ഘാടനം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ സി എം നിസാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വിരമിക്കുന്ന അംഗണവാടി വർക്കർമാരായ ശ്രീമതി കസ്തൂരി ബായി ശ്രീമതി ശശികല ശ്രീമതി ശാന്ത എന്നിവരെ അനുമോദിച്ചു. അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് സ്നേഹസമ്മാനങ്ങൾ നൽകിക്കൊണ്ട് വിരമിക്കുന്നവരെ യാത്രയാക്കി. ബഹു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മൂന്നുപേർക്കും ഉപഹാരങ്ങൾ, മൊമെന്റോ , സർട്ടിഫിക്കറ്റ് എന്നിവ നൽകുകയുണ്ടായി. സ്ഥിരം സമിതി അധ്യക്ഷൻമാരായ രന്യ ബിനീഷ്,സുലൈഖ ജമാലു , വാർഡ് മെമ്പർമാരായ ഷബീറലി മഞ്ജു ലാൽ ധനീഷ് കെഎസ്വാനന്ദ് സന്തോഷ് പണിക്കശ്ശേരി, ആശ ടീച്ചർ, ഷൈജ ഉദയകുമാർ , നൗഫൽ വലിയകത്ത് ,രേഖ അശോകൻ , ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലിൻസ് ഡേവിഡ്, അസി. സെക്രട്ടറി ശ്രീമതി കെ കെ ലത, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ശ്രീമതി സൗമ്യ ഐ എസ് ,അങ്കണവാടി പ്രവർത്തകരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു, ഐ സി ഡി എസ് സൂപ്പർവൈസർ ശ്രീമതി വൈദേഹി കെ ആർ നന്ദി അർപ്പിച്ചു. തുടർന്ന് പ്രവർത്തകരുടെ കലാപരിപാടികൾ അരങ്ങേറി