ഗ്രാമ വാർത്ത.
ദേശീയപാത 66 നാട്ടിക പുത്തൻ തോട് പാലത്തിൽ കാറിടിച്ച് തകർന്ന് മൂന്നുപേർക്ക് പരിക്ക്.
തൃപ്രയാർ: ദേശീയപാത 66 നാട്ടിക പുത്തൻ തോട് പാലത്തിൽ കാറിടിച്ച് തകർന്ന് മൂന്നുപേർക്ക് പരിക്ക്. കാറിൽ സഞ്ചരിച്ചിരുന്ന മംഗളുരു സ്വദേശികളായ അബ്ദുൾ മജീദ് (23 ), മുഹമ്മദ് ഹാരിഷ് (26), ജലീൽ (27) എന്നിവർക്കാണ് പരിക്കേറ്റത്. മൂവരേയും വലപ്പാട് ദയ എമർജൻസി കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വെളുപ്പിന് 6.45 നാണ് സംഭവം.