ഗ്രാമ വാർത്ത.
സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ആലത്തൂർ എം.എൽ.എയുമായിരുന്ന എം ചന്ദ്രൻ (76) അന്തരിച്ചു.
സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ആലത്തൂർ എം.എൽ.എയുമായിരുന്ന എം ചന്ദ്രൻ (76) അന്തരിച്ചു. 1987 മുൽ 98 വരെ പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. എം കൃഷ്ണന്റേയും കെ.പി അമ്മുക്കുട്ടിയുടെയും മകനായി 1946 ജൂലൈ 15നു ആനക്കരയിൽ ജനിച്ചു. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കെ.എസ്.എഫിലൂടെ അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചു. കെ. കോമളവല്ലിയാണ് ഭാര്യ.