ഗ്രാമ വാർത്ത.
മത്സ്യ വിതരണ മേഖല ചാരിറ്റി അസോസിയേഷൻ, വാടാനപ്പള്ളി ഒന്നാമത് വാർഷികവും, നിർധന രോഗികൾക്കുള്ള ധനസഹായ വിതരണവും നടത്തി
മത്സ്യ വിതരണ മേഖല ചാരിറ്റി അസോസിയേഷൻ, വാടാനപ്പള്ളി ഒന്നാമത് വാർഷികവും, നിർധന രോഗികൾക്കുള്ള ധനസഹായ വിതരണവും നടത്തി :-
പ്രസിഡണ്ട് ഷിഹാബ് വാടാനപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ്, തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഐ.സജിത ഉദ്ഘാടനം നിർവ്വഹിച്ചു.
തളിക്കുളം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെംബർ സൈനുദ്ദീൻ മുഖ്യാതിഥി ആയ ചടങ്ങിൽ ജനറൽ സെക്രട്ടറി നസീർ.എ.യു സ്വാഗതവും, ട്രഷറർ ഹനീഫ നടുവിൽക്കര നന്ദിയും പറഞ്ഞു.
എക്സിക്യുട്ടീവ് അംഗങ്ങളായ മുഹമ്മദ് ചേറ്റുവ, വേണു നമ്പിക്കടവ്, അഷ്കർ വാടാനപ്പള്ളി തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു.
തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഐ.സജിത നിർധന രോഗികൾക്കുള്ള സഹായധന വിതരണവും, പുതിയ അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും നടത്തി.