ഉറപ്പാണ് പാലം അഴീക്കോട് മുനമ്പം പാലത്തിന്റെ ടെണ്ടറിന് അനുമതി നൽകാൻ കാബിനറ്റ് തീരുമാനം
ഉറപ്പാണ് പാലം അഴീക്കോട് മുനമ്പം പാലത്തിന്റെ ടെണ്ടറിന് അനുമതി നൽകാൻ കാബിനറ്റ് തീരുമാനം
തൃശ്ശൂർ എറണാകുളം ജില്ലയിലെ തീരദേശവാസികൾ ദീർഘകാലമായി കാത്തിരിക്കുന്ന അഴീക്കോട് മുനമ്പം പാലത്തിൻെറ നിർമ്മാണം പൂവണിയുകയാണ്. 3 5 2023 ന് ചേർന്ന മന്ത്രിസഭ യോഗത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ കോട്ട് ചെയ്ത ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനിക്ക് നിർമ്മാണ ചുമുതല ഏൽപ്പിക്കുവാൻ ഇന്ന് നടന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട്ഉണ്ടായ വികസന വിരുദ്ധ സമരങ്ങളും സാങ്കേതിക കുരുക്കുകളും അതിജീവിച്ചാണ് പാലം നിർമ്മാണം ആരംഭിക്കാൻ പോകുന്നത് എന്നും കഴിഞ്ഞ ഏഴു വർഷക്കാലമായി നേരിട്ട ഓരോ പ്രതിബന്ധങ്ങളും മറികടക്കുന്നതിന് വേണ്ടി നിരന്തരമായ ഇടപെടലുകളും സമ്മർദ്ദങ്ങളും ചെലുത്തിയതിന്റെ ഫലമായാണ് പാലം യാഥാർത്ഥ്യമാകുന്നത്.
2016 ൽ ഞാൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നൽകിയ ആദ്യ നിവേദനം തന്നെ അഴീക്കോട് മുനമ്പം പാലത്തിനു വേണ്ടിയുള്ളതായിരുന്നുഅഴീക്കോട് മുനമ്പം പാലം യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി 8 പ്രാവശ്യമാണ് എം എൽ എ എന്ന നിലയിൽ നമ്മൾ സബ്മിഷൻ നിയമസഭയിൽ ഉന്നയിച്ചത് മാത്രമല്ല പ്രസംഗിക്കാൻ അവസരം കിട്ടുമ്പോഴെല്ലാം അഴീക്കോട് മുനമ്പം പാലത്തിൻ്റെ കാര്യങ്ങളാണ് ഞാൻ ആദ്യം ഓർമ്മപ്പെടുത്തിയിരുന്നത്.
നമ്മുടെ പ്രത്യേക താല്പര്യം പരിഗണിച്ച് നിരവധി തവണ മന്ത്രിമാർ ഉൾപ്പെടുന്ന ഉന്നതതല യോഗങ്ങൾ ചേരുകയുണ്ടായി. ദേശീയ ജലപാതയായതിനാൽ കേന്ദ്ര തുറമുഖ വകുപ്പിന്റെയും ദേശീയ ജലപാത വകുപ്പിന്റെയും സംസ്ഥാന തുറമുഖ വകുപ്പിന്റെയും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും പ്രത്യേക അംഗീകാരങ്ങൾ നേടേണ്ടതായി വന്നിരുന്നു, കൂടാതെ ഓരോ സ്ഥലത്തുനിന്നും ഉണ്ടായ പ്രതിബന്ധങ്ങളെല്ലാം മറികടക്കുന്നതിന് കത്തുകളയച്ചും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചും അത് പരിഹരിക്കാൻ ശ്രമങ്ങൾ നടന്നതിനും പരിസമാപ്തിയായിരിക്കുകയാണ് ഇവിടെ.
പാലം നിർമ്മാണത്തിന് മുമ്പ് നടക്കേണ്ട അഡീഷണൽ ഇൻവെസ്റ്റിഗേഷൻ വർക്ക് മൂന്നുപ്രാവശ്യം ടെൻഡർ ചെയ്തെങ്കിലും അതെല്ലാം 30 ശതമാനത്തിൽ അധികമാണ് കോട്ട് ചെയ്തത്.നിലവിലുള്ള നിയമപ്രകാരം അത് അനുവദിക്കാൻ സാധിച്ചിരുന്നില്ല.ഇക്കാര്യം പ്രത്യേകമായി ചർച്ചചെയ്യുകയും അഡീഷണൽ ഇൻവെസ്റ്റിഗേഷനും പാലം നിർമ്മാണത്തിന്റെ ഡി പി ആർ ഉം ഒരുമിച്ച് ടെൻഡർ ചെയ്യുന്നതിനുവേണ്ടി കിഫ്ബിയിൽ നിന്നും പ്രത്യേക അനുമതി വാങ്ങുകയാണുണ്ടായത്.ഇതിനുവേണ്ടി നിരന്തരമായ ഇടപെടലുകളാണ് എം എൽ എ എന്ന നിലയിൽ നടത്തിയത്.
പാലത്തിൻ്റേയും അഡീഷണൽ വർക്കിന്റെയും മുഴുവൻ വർക്കുകളും ആദ്യം ടെൻഡർ ചെയ്തപ്പോൾ ഇത് ഏറ്റെടുക്കാൻ ഒരു കമ്പനിയും തയ്യാറായില്ല എന്നുള്ളതാണ് പാലം നിർമ്മാണം വൈകിയിരുന്നത്.
വീണ്ടും റീട്ടെണ്ടർ ചെയ്തപ്പോൾ ഊരാളുങ്കൽ കൺസ്ട്രക്ഷൻ കമ്പനി മാത്രമാണ് ഇ.ടെണ്ടറിൽ പങ്കെടുത്തത് ആ കമ്പനിയാണെങ്കിൽ യഥാർത്ഥ തുകയേക്കാൾ 34 ശതമാനം അധിക തുകയ്ക്കാണ് കോട്ട് ചെയ്തതും. ഇതും നിയമപരമായി കൊടുക്കാൻ പറ്റാത്ത അവസ്ഥയായതിനാൽ വീണ്ടും ടെൻഡർ ചെയ്യുകയും അങ്ങനെ 12:22% അധിക തുകയ്ക്ക് കോട്ട് ചെയ്ത ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനിക്ക് നിയമനടപടികൾ പൂർത്തിയാക്കി ഇപ്പോൾനൽകിയിരിക്കുന്നത്.
ഇതിനിടയിൽ നിരവധി കേസുകളാണ് അനുകൂലിച്ചും പ്രതികൂലിച്ചും കോടതികളിൽ എത്തിയത് ഇതെല്ലാം പാലം നിർമ്മാണത്തിന്റെ ഫയലുകളുടെ മുന്നോട്ടുപോക്കിന് പ്രതിബന്ധങ്ങൾ ആയിരുന്നു. പാലത്തിൻ്റെ വശങ്ങളിൽ ഉയരം കുറവാണെന്ന് തെറ്റിദ്ധരിച്ച് കേസുകൊടുത്തവർ,ഏറ്റെടുക്കുന്ന സ്ഥലത്തിന് വേണ്ടത്ര വില കിട്ടില്ല എന്ന് തെറ്റിദ്ധരിച്ച് പ്രശ്നമുണ്ടാക്കിയ ചിലർ പാലം വേണമെന്ന് പുറത്തുപറയുകയും 150 ഓളം പേരുടെ വ്യാജ ഒപ്പിട്ട് ഈ പാലം വന്നാൽ മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികൾക്ക് തടസ്സമുണ്ടാകുമെന്നു പറഞ്ഞു പ്രധാനപ്പെട്ട എല്ലാ മന്ത്രിമാർക്കും ഉന്നത തല ഉദ്യോഗസ്ഥർക്കും റജിസ്റ്റേഡ് ആയി കത്ത് എഴുതിയവരും ഉണ്ട്, ഇത്തരം എല്ലാ പ്രതിബന്ധങ്ങളും മറികടക്കുന്നതിന് വേണ്ടി നടത്തിയ ഇടപെടലുകൾ എണ്ണിയാൽ ഒടുങ്ങാത്തതാണ്.
മാത്രമല്ല പ്രിയപ്പെട്ട മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് അവരെ പ്രകോപിപ്പിച്ച ചില രാഷ്ട്രീയ നേതൃത്വം, പാലത്തിൻ്റെ വിവിധ അനുമതികൾ നൽകേണ്ട ഉദ്യോഗസ്ഥർക്ക് ഭയപ്പാട് ഉണ്ടാക്കുന്നതിനുവേണ്ടി അസത്യങ്ങളായ നിരവധി വ്യാജ ഊമക്കത്തുകൾ, തുടങ്ങിയ ഇത്തരം പ്രശ്നങ്ങളേയും പ്രതിസന്ധികളെയും നേരിട്ടത് പൊതുജീവിതത്തിലെ വലിയ ഓർമ്മകളാണ് സമ്മാനിച്ചത് .
എം എൽ എ എന്ന നിലയിൽ ഏറ്റവും വലിയ വെല്ലുവിളിയാണ് മറികടക്കാൻ ആയത്. ഇത് തീരദേശ വികസനത്തിന്റെ ഏറ്റവും വലിയ അടയാളമായി മാറും എന്നുള്ള ഉറപ്പുള്ളതു കൊണ്ടാണ് ഈ പാലം യാഥാർത്ഥ്യമാക്കുന്നതിനു വേണ്ടി അഹോരാത്രം പരിശ്രമിച്ചത് ഈ സ്വപനം യാഥാർത്ഥ്യമാക്കിയ ബഹു.കേരളമുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തുടങ്ങി ധനകാര്യവകുപ്പ് മന്ത്രി,പിഡബ്ല്യുഡി ടൂറിസം വകുപ്പ് മന്ത്രി, റവന്യൂ വകുപ്പ് മന്ത്രി, ഫിഷറീസ് വകുപ്പ് മന്ത്രി, മറ്റു ജനപ്രതിനിധികൾ എൽ ഡി എഫ് നേതാക്കൾ തുടങ്ങിയ എല്ലാവർക്കും ഞാൻ നന്ദി അറിയിക്കുന്നു.
സസ്നേഹം
ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ