സാഹിത്യം-കലാ-കായികം
കാത്തിരിപ്പിന്റെ സുഖമുള്ള നോവിൽ
മോഹം
ഓരോ പുലരിയും നിനക്കെന്നു നിനച്ചു ഞാൻ..
മഴ കാത്തു നിൽക്കുന്ന വേഴാമ്പൽ പോലെ
കാത്തിരിപ്പിന്റെ സുഖമുള്ള നോവിൽ
ആസ്വാദനത്തിന്റെ കുളിരിലലിഞ്ഞു….
പ്രിയതരമാം വാക്കുകൾ കേൾക്കുവാൻ
കാതരയായി നിൽപ്പു
വെറു മൊരു കാത്തിരിപ്പെന്നറിഞ്ഞിട്ടും
മനസ്സേ നിന്റെ വികൃതിയിൽ
ഞാനുലഞ്ഞുവോയെന്നൊരു ശങ്കയും
മോഹമേ നിന്നെയൊരു കൂട്ടിലടച്ചു…യിനി യെ ത്തിനോക്കിയെന്നെ പരിഹസിക്കാതെ
ആശ്വാസത്തിന്റെ കുളിരിൽഞാനൊന്നു രസിച്ചിടട്ടെ…..
പ്രതീക്ഷതൻ ജാലകം തുറന്നു ഞാൻ
മൗനമേ നിന്നെപ്പുണർന്നും
വിദൂരതയിലേക്കു മിഴികൾ നട്ടു
കാത്തിരിപ്പ്…………………………….,……….മോഹമേ നിന്റെ മായാവലയത്തിൽ
ഞാനും കുരുങ്ങിയെന്നൊരു ശങ്കയും
ശ്രീ ഗംഗ ജിതു