ഗ്രാമ വാർത്ത.
തൃശൂരിൽ ട്രാൻസ്മാൻ മരിച്ച നിലയിൽ.
തൃശൂരിൽ ട്രാൻസ്മാൻ മരിച്ച നിലയിൽ. എലവഞ്ചേരി സ്വദേശി പ്രവീൺനാഥ് (25) ആണ് മരിച്ചത്.അയ്യന്തോളിലെ വാടക വീട്ടിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം തൃശൂർ മെഡി.കോളേജിലേക്ക് മാറ്റി. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മിസ്റ്റർ കേരള ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ട്രാൻസ്ജെൻഡർ റിഷാന ഐഷുവുമായി പ്രവീൺനാഥിന്റെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷം തൃശൂരിൽ താമസിക്കുകയായിരുന്നു. റിഷാന ഐഷു മിസ് മലബാർ പട്ട ജേതാവാണ്.